പി​ഡ​ബ്ല്യു​ഡി മാ​ർ​ച്ച് അ​ന​വ​സ​ര​ത്തി​ൽ: അ​ഡ്വ.​ ജോ​സി ജേ​ക്ക​ബ്
Saturday, October 19, 2019 10:41 PM IST
തൊ​ടു​പു​ഴ : തൊ​ടു​പു​ഴ പി​ഡ​ബ്ലു​ഡി ഓ​ഫീ​സി​നു മു​ന്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം ന​ട​ത്തി​യ ധ​ർ​ണ രാ​ഷ്്‌ട്രീയവി​രോ​ധ​ത്തി​ന്‍റെ പേ​രി​ൽ പി.​ജെ.​ ജോ​സ​ഫി​നെ ചെ​ളി​വാ​രിയെ​റി​യു​ന്ന​തി​നു വേ​ണ്ടി മ​ന​ഃപൂ​ർ​വം ന​ട​ത്തി​യ​താ​ണെ​ന്ന് കേ​ര​ളകോ​ണ്‍​ഗ്ര​സ് -എം ​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ജോ​സി ജേ​ക്ക​ബ് ആ​രോ​പി​ച്ചു.

തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തേ​ണ്ട റോ​ഡു​ക​ളെ​ല്ലാം നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ക്കു​ക​യും ടെ​ണ്ട​ർ വി​ളി​ക്കു​ക​യും മ​ഴ​മാ​റി​യാ​ലു​ട​ൻ ജോ​ലി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കുകയും ചെയ്തി​ട്ടു​ണ്ടെ​ന്ന് അ​റി​ഞ്ഞ ശേ​ഷം മ​ന​ഃപൂ​ർ​വം ന​ട​ത്തി​യ സ​മ​ര​മാ​ണി​ത്.​

ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കു​ഴി പി​ടി​ച്ച ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​ത്ത റോ​ഡു​ക​ളു​ടെ നാ​ലി​ലൊ​ന്നു പോ​ലും തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലി​ല്ല. തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ റോ​ഡ് വി​ക​സ​ന​ത്തി​നാ​യി 300 കോ​ടി രൂ​പ​യു​ടെ ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ ടെ​ണ്ട​ർ വി​ളി​ച്ച് എ​ഗ്രി​മെ​ന്‍റ് വ​ച്ചി​ട്ടു​ള്ള​തെ​ന്നും പ​റ​ഞ്ഞു.

റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തേ​ണ്ട​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ​യാ​ണ് ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ സ​മ​ര​മെ​ന്നാ​ണ് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി.​ജെ. ജോ​സ​ഫി​നെ ഇ​ക​ഴ്ത്താ​നാ​യി​രു​ന്നു ശ്ര​മ​മെ​ന്നും ജോ​സി പ​റ​ഞ്ഞു.