ചെറുതോണി: കാലവർഷക്കെടുതിയിൽ തകർന്ന് ഗതാഗതം ദുഷ്കരമായ ഇടുക്കി നിയോജക മണ്ഡലത്തിലെ പൊതുമരാമത്തു റോഡുകളുടെ അടിയന്തര നവീകരണത്തിനായി അഞ്ചുകോടി രൂപ അനുവദിച്ച് ഉത്തരവായതായി റോഷി അഗസ്റ്റിൻ എംഎൽഎ അറിയിച്ചു.
മുരിക്കാശേരി -മേലേചിന്നാർ റോഡിന് 119 ലക്ഷം, പണിക്കൻകുടി- പെരിഞ്ചാംകുട്ടി റോഡിന് 47 ലക്ഷം, കട്ടപ്പന -ഉപ്പുകണ്ടം റോഡിന് 35 ലക്ഷം, വെള്ളത്തൂവൽ- കൊന്നത്തടി റോഡിന് 42 ലക്ഷം, ചേലച്ചുവട് -വണ്ണപ്പുറം റോഡിന് 42 ലക്ഷം, വാഴത്തോപ്പ്- മണിയാറൻകുടി റോഡിന് 20 ലക്ഷം, തങ്കമണി- നീലിവയൽ- പ്രകാശ് റോഡിന് 10 ലക്ഷം, രാജമുടി- പടമുഖം റോഡിന് 19 ലക്ഷം, മുരിക്കാശേരി -തേക്കിൻതണ്ട്- രാജപുരം റോഡിന് 10 ലക്ഷം, തോപ്രാംകുടി- ദൈവംമേട് റോഡ് 16 ലക്ഷം, പതിനാറാംകണ്ടം -പതിനേഴ്കന്പി -പ്രകാശ് റോഡിന് 20 ലക്ഷം, കുയിലിമല- പൈനാവ് റോഡിന് അഞ്ചുലക്ഷം, വണ്ടൻമേട്- കട്ടപ്പന റോഡിന് 20 ലക്ഷം, നത്തുകല്ല്- വെള്ളയാംകുടി - സുവർണഗിരി- കക്കാട്ടുകട റോഡിന് 20 ലക്ഷം, സ്വരാജ്- കോഴിമല റോഡിന് 50 ലക്ഷം, പണിക്കൻകുടി- കൊന്പൊടിഞ്ഞാൽ- പൊൻമുടി റോഡിന് 25 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.
ടെൻഡർ നടപടികൾ പൂർത്തിയാക്കി നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും റോഷി അഗസ്റ്റിൻ എംഎൽഎ അറിയിച്ചു.