ച​ർ​ച്ചാ ക്ലാ​സ് ന​ട​ത്തി
Saturday, October 19, 2019 10:37 PM IST
തൊ​ടു​പു​ഴ: ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​ഭ​വ​ൻ വ​ഴി​യും വി​വി​ധ ബാ​ങ്കു​ക​ൾ വ​ഴി​യും ല​ഭ്യ​മാ​കു​ന്ന വി​വി​ധ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് പാ​രീ​ഷ്ഹാ​ളി​ൽ ച​ർ​ച്ചാ​ക്ലാ​സ് ന​ട​ത്തി. നെ​ൽ​കൃ​ഷി, ജൈ​വ​പ​ച്ച​ക്ക​റി, വാ​ഴ, തെ​ങ്ങ് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ​ക്ക് ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ളെ​ക്കു​റി​ച്ച് കൃ​ഷി ഓ​ഫീ​സ​ർ തോം​സ​ണ്‍ ജോ​ഷ്വാ​യും ക​ർ​ഷ​ക​ർ​ക്ക് കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് വ​ഴി ല​ഭ്യ​മാ​കു​ന്ന വാ​യ്പ​ക​ളെ കു​റി​ച്ച് എ​സ്ബി​ഐ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ സു​നി​ൽ തോ​മ​സും ക്ലാ​സ് ന​യി​ച്ചു. തൊ​ടു​പു​ഴ കൃ​ഷി​ഭ​വ​ൻ വി​ക​സ​ന സ​മി​തി​യം​ഗം ജോ​സ് കി​ഴ​ക്കേ​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ കെ.​എം. ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​സ​ഫ് അ​ട​പ്പൂ​ര്, ഗാ​ന്ധി​ദ​ർ​ശ​ൻ​വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ ആ​ൽ​ബ​ർ​ട്ട് ജോ​സ്, ടി.​ജെ.പീ​റ്റ​ർ, കെ.​ശ്രീ​കു​മാ​ർ, ജൂ​ണി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.