ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് അ​പ​ര്യാ​പ്തം, സ​മ​രം തു​ട​രു​മെ​ന്ന് യു​ഡി​എ​ഫ്
Friday, October 18, 2019 10:27 PM IST
തൊ​ടു​പു​ഴ : ഈ ​മാ​സം 14ലെ ​ഭേ​ദ​ഗ​തി 2019 ഓ​ഗ​സ്റ്റ് 22ലെ ​ഉ​ത്ത​ര​വി​ലൂ​ടെ ജി​ല്ല​യി​ലു​ണ്ടാ​ക്കി​യ പ്ര​തി​സ​ന്ധി​യും ആ​ശ​ങ്ക​യും ഒ​ഴി​വാ​ക്കു​വാ​ൻ തീ​ർ​ത്തും അ​പ​ര്യാ​പ്ത​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ യു​ഡി​എ​ഫ് സ​മ​രം തു​ട​രു​മെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഓ​ഗ​സ്റ്റ് 22-ലെ ​ഉ​ത്ത​ര​വി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ പ്ര​തി​പാ​ദി​ച്ചി​ട്ടു​ള്ള എ​ട്ട് വി​ല്ലേ​ജു​ക​ളി​ൽ മാ​ത്ര​മാ​യി നി​ർ​മാ​ണ നി​രോ​ധ​നം നി​ജ​പ്പെ​ടു​ത്തി എ​ന്ന വി​ശ​ദീ​ക​ര​ണം സ​ത്യ​വി​രു​ദ്ധ​മാ​ണ്.
ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ മൂ​ന്നാ​ർ മേ​ഖ​ല എ​ന്ന് മാ​ത്ര​മാ​ണ് കാ​ണി​ച്ചി​ട്ടു​ള്ള​ത്. വി​ല്ലേ​ജു​ക​ൾ ഏ​തൊ​ക്കെ​യാ​ണെ​ന്ന് തീ​രു​മാ​നി​ച്ച​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ്.
മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ന് പു​റ​ത്തു​ള്ള വി​ല്ലേ​ജു​ക​ൾ മു​ന്നാ​ർ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടും എ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​മി​ല്ല. ഇ​ട​തു സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ഇ​തേ സ​ർ​ക്കാ​ർ ത​ന്നെ ഭേ​ദ​ഗ​തി ചെ​യ്തു എ​ന്ന് പ​റ​യു​ന്ന​ത് വ​ലി​യ കാ​ര്യ​മ​ല്ല. ഭൂ​മി​പ​തി​വ് ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യാ​ത്തി​ട​ത്തോ​ളം കാ​ലം മു​ൻ​കാ​ല ഉ​ത്ത​ര​വു​ക​ൾ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ച്ചാ​ൽ പോ​ലും ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​കി​ല്ല. ഭൂ​മി​പ​തി​വ് ച​ട്ട​ങ്ങ​ൾ മു​ൻ​കാ​ല പ്രാ​ബ​ല​ത്തോ​ടെ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​ര​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ യാ​തൊ​രു ഉ​ത്ത​മ വി​ശ്വാ​സ​വു​മി​ല്ലാ​തെ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​താ​ണ് ഭേ​ദ​ഗ​തി ഉ​ത്ത​ര​വ്. അ​തി​നാ​ൽ യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സ​മ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട്പോ​കു​മെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ അ​ഡ്വ. എ​സ്.​അ​ശോ​ക​ൻ, പ്ര​ഫ. എം.​ജെ.​ജേ​ക്ക​ബ്, കെ.​സു​രേ​ഷ്ബാ​ബു, എം.​എ​സ്.​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.