വീട്ടമ്മ കുഴഞ്ഞ വീണു മരിച്ചു
Sunday, October 13, 2019 11:09 PM IST
മൂ​ന്നാ​ര്‍: സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യ വീ​ട്ട​മ്മ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ത​മി​ഴ്നാ​ട് തു​ത്തു​കൂ​ടി വ​ട​രാം പ​ട്ടി സ്വ​ദേ​ശി​നി ഇ​രു​ദ​യം (37) ആ​ണ് മ​രി​ച്ച​ത്. ഇ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പെ​രി​യ​വ​ര ചോ​ല​മ​ല​യി​ലെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ ഇ​വ​രെ ഉ​ട​ന്‍ ത​ന്നെ ബ​ന്ധു​ക്ക​ള്‍ ടാ​റ്റാ ടീ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ക്കു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ക്കു വി​ട്ടു ന​ല്‍കി. ഭ​ര്‍ത്താ​വ് മോ​ഹ​ന്‍രാ​ജ് വി​ദേ​ശ​ത്താ​ണ്. ഒ​രു മ​ക​നു​ണ്ട്.