സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്ക് ഇന്ത്യൻ ത​പാ​ൽ വ​കു​പ്പി​ന്‍റെ ആ​ദ​രം
Saturday, September 21, 2019 11:17 PM IST
അ​ടി​മാ​ലി: ഇ​ന്ത്യ​ൻ ത​പാ​ൽ​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്കി​ൽ അ​ക്കൗ​ണ്ടു​ക​ളു​ടെ എ​ണ്ണം ഒ​രു​ കോ​ടി തി​ക​ച്ച അ​ടി​മാ​ലി സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്ക് ത​പാ​ൽ വ​കു​പ്പി​ന്‍റെ ആ​ദ​രം. അ​ടി​മാ​ലി 200 ഏ​ക്ക​ർ സ്വ​ദേ​ശി​ക​ളാ​യ ര​ജ​നി​കു​മാ​ർ - ജി​ജി​മോ​ൾ ദ​ന്പ​തി​ക​ളു​ടെ മ​ക​ളും അ​ടി​മാ​ലി സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ സോ​ന​ക്കാ​ണ് ത​പാ​ൽ വ​കു​പ്പി​ന്‍റെ പു​ര​സ്കാ​രം ല​ഭി​ച്ച​ത്. സോ​ന​യെ ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്കി​ൽ അം​ഗ​മാ​ക്കി​യ മ​ന്നാ​ങ്ക​ണ്ടം ബ്രാ​ഞ്ച് പോ​സ്റ്റ്മാ​സ്റ്റ​ർ കെ.​കെ. ജാ​സ്മി​നും ത​പാ​ൽ വ​കു​പ്പ് ആ​ദ​ര​മൊ​രു​ക്കി​യി​രു​ന്നു.

സോ​ന​ക്കും ജാ​സ്മി​നും ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് ഡ​ൽ​ഹി വി​ജ്ഞാ​ൻ ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര​വാ​ർ​ത്താ വി​നി​മ​യ മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സ​ഹാ​യം പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്കി​ലൂ​ടെ കൈ​മാ​റ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം. ഇ​തി​ൻ​പ്ര​കാ​ര​മാ​യി​രു​ന്നു പോ​സ്റ്റ് മാ​സ്റ്റ​ർ കെ.​കെ. ജാ​സ്മി​ൻ വി​ദ്യാ​ല​യ​ത്തി​ൽ എ​ത്തി​യ​തും സോ​ന​യെ​കൊ​ണ്ട് അ​ക്കൗ​ണ്ട് തു​റ​പ്പി​ച്ച​തും.