ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് മ​ധ്യ​വ​യ​സ്ക​ന് ഗു​രു​ത​ര പ​രി​ക്ക്
Saturday, September 21, 2019 11:17 PM IST
മ​റ​യൂ​ർ: ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡി​ന്‍റെ ക​ട്ടിം​ഗി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞു മ​ധ്യ​വ​യ​സ്ക​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മൂ​ന്നാ​ർ ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ ബ്ലാ​ക്ക് സ്മി​ത്താ​യ കു​മാ​ർ (50) നാ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

മൂ​ന്നാ​ർ മ​റ​യൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ കോ​ഫി സ്റ്റോ​റി​ന് സ​മീ​പം അ​ത്തി​മ​രം ഭാ​ഗ​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ൽ പ​തി​ന​ഞ്ചു മി​നി​റ്റോ​ളം അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന കു​മാ​റി​നെ മൂ​ന്നാ​റി​ൽ​നി​ന്നും മ​റ​യൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മ​റ​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ആ​ന്‍റ​ണി മ​റ​യൂ​രി​ൽ​നി​ന്നും ആം​ബു​ല​ൻ​സ് വ​രു​ത്തി മ​റ​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ ​ന​ല്കി. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കു​മാ​റി​നെ ഉ​ടു​മ​ലൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.