മ​റ​യൂ​രി​ൽ 28ന് ​ഗോ​ത്ര പാ​ർ​ല​മെ​ന്‍റ്
Saturday, September 21, 2019 11:16 PM IST
മ​റ​യൂ​ർ: ജി​ല്ല ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗോ​ത്ര​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്കാ​യു​ള്ള ഗോ​ത്ര പാ​ർ​ല​മെ​ന്‍റ് 28-ന് ​മ​റ​യൂ​ർ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ ഹാ​ളി​ൽ ന​ട​ക്കും. ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ദ്യ​മാ​യാ​ണ് പ്ര​ശ്ന​പ​രി​ഹാ​രം സു​താ​ര്യ​മാ​ക്കു​വാ​ൻ പു​തി​യ പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ക്കു​ന്ന​ത്. കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി കേ​ര​ള സ്റ്റേ​റ്റ് ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ ജ​സ്റ്റീസ് അ​ബ്ദു​ൾ റ​ഹിം ഗോ​ത്ര പാ​ർ​ല​മെ​ന്‍റ് ഉ​ദ്ഘാ​ട​നം​ചെ​യ്യും.

നീ​തി​ന്യാ​യ രം​ഗ​ത്തെ​യും ഇ​രു​പ​തി​ല​ധി​കം സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രും സാ​മൂ​ഹി​ക സാം​സ്ക്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പാ​ർ​ല​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കും. മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 28 ഗോ​ത്ര​വ​ർ​ഗ കോ​ള​നി​ക​ളും കാ​ന്ത​ല്ലൂ​രി​ലെ 18 കോ​ള​നി​ക​ളി​ലെ​യും വ​ട്ട​വ​ട​യി​ലെ അ​ഞ്ചു കോ​ള​നി​ക​ളി​ലേ​യും പ​ത്തു​വീ​തം പ്ര​തി​നി​ധി​ക​ളും പാ​ർ​ല​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കും.

ഗോ​ത്ര​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ ഒ​റ്റ​യ്ക്കും കൂ​ട്ട​മാ​യും അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ച​ർ​ച്ച​യും പ​ഠ​ന​വു​മാ​ണ് പാ​ർ​ല​മെ​ന്‍റ് ന​ട​ത്തു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഇ​ടു​ക്കി ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റ​റ്റി സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജ് ദി​നേ​ശ് എം. ​പി​ള്ള അ​റി​യി​ച്ചു. ജൂ​ലൈ​യി​ൽ മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.