മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ൽ യു​വ​ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ഓ​പ്പ​ണ്‍ ഹൗ​സ് സ​ന്ദ​ർ​ശ​നം ഇന്ന്
Saturday, September 21, 2019 11:14 PM IST
പാ​ലാ: ചേ​ർ​പ്പു​ങ്ക​ൽ മാ​ർ​സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പാ​ലാ രൂ​പ​ത​യി​ലെ യു​വ​ജ​ന​ങ്ങ​ള്‍ ഇന്ന് ഒ​ത്തു​ചേ​രു​ന്നു. പാ​ലാ രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലുംനി​ന്നു​ള്ള യു​വാ​ക്ക​ളും യു​വ​തി​ക​ളും ചേ​ര്‍​പ്പു​ങ്ക​ലി​ലെ ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ക്ക​ണം എ​ന്ന​താ​ണ് ഓ​പ്പ​ണ്‍ ഹൗ​സ് സ​ന്ദ​ർ​ശ​നം കൊ​ണ്ട് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് 15 മു​ത​ൽ 30 വ​യ​സ് വ​രെ​യു​ള്ള എ​ല്ലാ യു​വ​ജ​ന​ങ്ങ​ളും യു​വ​ജ​ന പ്രേ​ഷി​ത​ത്വ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​വ​രും എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് പാ​ലാ രൂ​പ​താ​സ​മി​തി അ​റി​യി​ച്ചു.

എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത​യു​ടെ​യും ജീ​സ​സ് യൂ​ത്ത് പാ​ലാ സോ​ണി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ഉ​ദ്യ​മ​ത്തി​ലൂ​ടെ അ​ജ​പാ​ല​ന രം​ഗ​ത്ത് മാ​ത്ര​മ​ല്ല സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ങ്ങ​ളി​ല്‍ പാ​ലാ രൂ​പ​ത​യു​ടെ മി​ക​വി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യ മാ​ര്‍​സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തി​പ്പും മ​ന​സി​ലാ​ക്കു​വാ​ന്‍ യു​വ​ജ​ന​ങ്ങ​ള്‍​ക്ക് അ​വ​സ​രം ല​ഭി​ക്കും. യു​വ​ജ​ന​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ട​പ്പാ​ക്കു​ന്ന വി​വി​ധ ക​ര്‍​മ്മ​പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും ത​ദ​വ​സ​ര​ത്തി​ല്‍ ന​ട​ത്തും.

എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​സി​റി​ല്‍ ത​യ്യി​ല്‍, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ർ ഷൈ​നി ഡി​എ​സ്ടി, പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ തോ​ട്ട​ത്തി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദേ​വ​സ്യാ​ച്ച​ന്‍ പു​ളി​ക്ക​ല്‍, വൈ​സ്പ്ര​സി​ഡ​ന്‍റ് റീ​തു കി​ഴ​ക്കേ​വേ​ലി​ക്കാ​ത്ത്, സെ​ബാ​സ്റ്റ്യ​ന്‍ ജോ​യി, റോ​ഷി​നി ജോ​ര്‍​ജ്, ജെ​റി​ന്‍ ബേ​ബി, ജി​നു ജോ​സ​ഫ്, അ​ഞ്ജു​മോ​ള്‍ ജോ​ണി, റി​ബി​ന്‍ ജോ​സ്, ജോ​സ​ഫ് സാ​വി​യോ, ആ​ന്‍റോ ജോ​ര്‍​ജ്, ബ്ര​ദ​ർ തോ​മ​സ് പ​ടി​ഞ്ഞാ​റേ​മു​റി​യി​ല്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.