റേ​ഷ​ൻ​ക​ട ന​ട​ത്തി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, September 21, 2019 11:14 PM IST
ഇ​ടു​ക്കി: ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ലെ സേ​നാ​പ​തി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ അ​രും​വി​ള​ചാ​ലി​ൽ 30-ാം ന​ന്പ​ർ പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ന് പു​തി​യ സ്ഥി​രം ലൈ​സ​ൻ​സി​യെ നി​യ​മി​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ്യ​ക്തി​ക​ൾ, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ എ​ന്നി​വ​രി​ൽ നി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

താ​ത്പ​ര്യ​മു​ള്ള​വ​ർ നി​ശ്ചി​ത ഫോ​റ​ത്തി​ലു​ള്ള അ​പേ​ക്ഷ ഒ​ക്ടോ​ബ​ർ 10ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് മു​ന്പാ​യി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ലേ​ക്ക് ത​പാ​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​യയ്​ക്കു​ക​യോ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ​ക്ക് നേ​രി​ട്ട് സ​മ​ർ​പ്പി​ക്കു​ക​യോ ചെ​യ്യ​ണം. അ​പേ​ക്ഷാ​ഫോ​റ​ത്തി​ൽ 10 രൂ​പ​യു​ടെ കോ​ർ​ട്ട് ഫീ ​സ്റ്റാ​ന്പ് പ​തി​ക്ക​ണം.

അ​പേ​ക്ഷ അ​ട​ക്കം ചെ​യ്ത ക​വ​റി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്ത് ബി24112/09 ​ന​ന്പ​ർ പ​ര​സ്യ പ്ര​കാ​രം 30-ാം ന​ന്പ​ർ റീ​ട്ടെ​യി​ൽ റേ​ഷ​ൻ​ഷോ​പ്പ് ന​ട​ത്തു​ന്ന​തി​നു​ള്ള അ​പേ​ക്ഷ എ​ന്ന് എ​ഴു​തി​യി​രി​ക്ക​ണം. റേ​ഷ​ൻ ഷോ​പ്പ് ന​ട​ത്തു​ന്ന​തി​ന് വ്യ​ക്തി​ക്ക് 15,000 രൂ​പ​യി​ൽ കു​റ​യാ​ത്ത ആ​സ്തി ഉ​ണ്ടാ​യി​രി​ക്ക​ണം. ഫോ​ണ്‍ 04862 232322.