സം​സ്ഥാ​ന ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ആ​രം​ഭി​ച്ചു
Saturday, September 21, 2019 11:14 PM IST
തൊ​ടു​പു​ഴ: ദേ​ശീ​യ കാ​യി​ക മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ്പോ​ർ​ട്സ് ക്വോട്ട​യി​ൽ നി​യ​മ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ൽ ആ​രം​ഭി​ച്ച സം​സ്ഥാ​ന ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പി.​എ. ഷാ​ഹു​ൽ​ഹ​മീ​ദ്, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം കെ.​എ​ൽ. ജോ​സ​ഫ്, നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​ടി. സൈ​നു​ദ്ദീ​ൻ, കോം​പ​റ്റീ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ എ​സ്. ന​ജു​മു​ദ്ദീ​ൻ, ന്യൂ​മാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ. ര​വീ​ന്ദ്ര​ൻ സ്വാ​ഗ​ത​വും, ജോ​ർ​ജ് റോ​ജി ആ​ന്‍റ​ണി ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ന്ന് 11.30-ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.