ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും: പി.​ജെ. ജോ​സ​ഫ്
Saturday, September 21, 2019 11:14 PM IST
തൊ​ടു​പു​ഴ: മ​ഴ​യി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ളും പൈ​പ്പുലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പൊ​ളി​ച്ച റോ​ഡു​ക​ളും ഉ​ട​ൻ ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. എം​എ​ൽ​എ വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ന് മൂ​ന്നു​കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി പി.​ജെ.​ജോ​സ​ഫ് പ​റ​ഞ്ഞു. പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കു​ഴി​ച്ച റോ​ഡു​ക​ളും ആ​ധു​നി​ക രീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ക്കും. കൂ​ടാ​തെ പു​റ​പ്പു​ഴ - വ​ഴി​ത്ത​ല - പാ​റ​ക്ക​ട​വ് റോ​ഡ് ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​തി​ന് മൂ​ന്നു​കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. വ​ണ്ണ​പ്പു​റം - മു​ള്ള​രി​ങ്ങാ​ട് - പ​ട്ട​യ​ക്കു​ടി - വ​ഞ്ചി​ക്ക​ൽ റോ​ഡ് (പ​ട്ട​യ​ക്കു​ടി - വ​ഞ്ചി​ക്ക​ൽ) റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​ന് മൂ​ന്നു കോ​ടി അ​നു​വ​ദി​ച്ചു.

നേ​ര​ത്തേ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച ഞ​റു​ക്കു​റ്റി - വ​ണ്ട​മ​റ്റം ബൈ​പാ​സ് - കാ​ളി​യാ​ർ എ​സ്റ്റേ​റ്റ് - ക​ക്ക​ടാ​ശേ​രി റോ​ഡി​ന്‍റെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. മ​ഴ മാ​റി​യാ​ലു​ട​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ആ​ല​ക്കോ​ട് മു​ത​ൽ ഇ​റു​ക്കു​പാ​ലം വ​രെ​യു​ള്ള ഭാ​ഗം ബി​എം ആ​ന്‍റ് ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​തി​ന് 545 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി.

ഇ​റ​ക്കും​പു​ഴ ബൈ​പാ​സ് റോ​ഡ് (155 ല​ക്ഷം ), കോ​ലാ​നി - മാ​റി​ക, കു​മാ​ര​മം​ഗ​ലം - നീ​റം​പു​ഴ, മാ​രി​യി​ൽ ക​ലു​ങ്ക് - ചു​ങ്കം റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് 290 ല​ക്ഷ​വും നെ​ല്ലാ​പ്പാ​റ - പു​റ​പ്പു​ഴ ഭാ​ഗം ബി​എം ആ​ന്‍റ് ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​തി​ന് 170 ല​ക്ഷ​വും വ​ഴി​ത്ത​ല - കു​ണി​ഞ്ഞി - പാ​റ​ത്ത​ല​യ്ക്ക​ൽ​പ്പാ​റ - മൈ​ല​ക്കൊ​ന്പ് റോ​ഡു​ക​ളു​ടെ നി​ർ​മ്മാ​ണ​ത്തി​ന് 275 ല​ക്ഷ​വും മു​ട്ടം - കാ​ഞ്ഞി​രം​ക​വ​ല റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ന് 210 ല​ക്ഷ​വും ന​ടു​ക്കം - മ​ല​ങ്ക​ര, പ്ലാ​ന്േ‍​റ​ഷ​ൻ - ഇ​ല്ലി​ചാ​രി, മു​ട്ടം - കാ​ക്കൊ​ന്പ് റോ​ഡി​ന് 210 ല​ക്ഷ​വും ക​രി​ങ്കു​ന്നം - പു​റ​പ്പു​ഴ റോ​ഡി​ന് 120 ല​ക്ഷ​ത്തി​ന്‍റെ​യും ഭ​ര​ണാ​നു​മ​തി നേ​ര​ത്തേ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. കു​ട്ട​പ്പ​ൻ ക​വ​ല മു​ത​ൽ ആ​ന​ക്ക​യം വ​രെ​യു​ള്ള ഭാ​ഗം ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് 60 ല​ക്ഷം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കാ​രി​ക്കോ​ട് - തെ​ക്കും​ഭാ​ഗം റോ​ഡ് ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ൻ എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി. ഇ​തി​നു​ള്ള ഭ​ര​ണാ​നു​മ​തി​യും ഉ​ട​ൻ ല​ഭി​ക്കും.

പാ​റേ​ക്ക​വ​ല - മ​ഞ്ചി​ക്ക​ല്ല് - ചീ​നി​ക്കു​ഴി റോ​ഡ് (150 ല​ക്ഷം ), ഏ​ഴ​ല്ലൂ​ർ - ഈ​സ്റ്റ് ക​ലൂ​ർ പാ​റ​പ്പു​ഴ റോ​ഡ് (50 ല​ക്ഷം ), മു​ള​പ്പു​റം - കോ​ട്ട​ക്ക​വ​ല പ​രി​യാ​രം ബൗ​ണ്ട​റി റോ​ഡ് (ഒ​രു കോ​ടി ), കാ​ഞ്ഞാ​ർ - വെ​ള്ളി​യാ​മ​റ്റം - ക​റു​ക​പ്പി​ള്ളി ക​വ​ല റോ​ഡ് (50 ല​ക്ഷം ), പ​ന്നി​മ​റ്റം - നാ​ളി​യാ​നി - കു​ള​മാ​വ് റോ​ഡ് (50 ല​ക്ഷം ) നി​ർ​മാ​ണ​ത്തി​നു​ള്ള ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന് കു​ഴി​ച്ച റോ​ഡു​ക​ളും പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും പി.​ജെ.​ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.