വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി വൈ​ദ്യു​തി പോ​സ്റ്റ് ഓ​ട​യി​ൽ
Friday, September 20, 2019 10:02 PM IST
തൊ​ടു​പു​ഴ: ഓ​ട​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റ് വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി ആ​രോ​പ​ണം. പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.​
കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സി​ൽ കെ ​എ​സ്ആ​ർ​ടി​സി താ​ത്കാ​ലി​ക ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മാ​ണ് ഓ​ട​യു​ടെ മ​ധ്യ​ഭാ​ഗ​ത്താ​യി വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി പോ​സ്റ്റ് നി​ൽ​ക്കു​ന്ന​ത്. കെ ​എ​സ്ഇ​ബി തൊ​ടു​പു​ഴ സെ​ക്ഷ​ൻ ര​ണ്ട് പ​രി​ധി​യി​ൽ​പ്പെ​ട്ട മേ​ഖ​ല​യാ​ണി​ത്.​സം​ഭ​വ​ത്തി​ൽ പ​രാ​തി ഉ​യ​ർ​ന്നി​ട്ടും അ​ധി​കൃ​ത​ർ പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.​ശ​ക്ത​മാ​യ മ​ഴ​യി​ൽ ഓ​ട​യി​ൽ വെ​ള്ളം കെ​ട്ടി നി​ന്നു മ​ലി​ന​ജ​ലം ക​വി​ഞ്ഞൊ​ഴു​കു​ന്ന​തും പ​തി​വാ​ണ്. സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.