പ്ര​ള​യക്കയത്തി​ൽ​നി​ന്നും ക​ര​ക​യ​റാ​നാ​കാ​തെ ചു​രു​ളി​യി​ൽ 20 കു​ടും​ബ​ങ്ങ​ൾ
Friday, September 20, 2019 10:01 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ചു​രു​ളി​യി​ൽ പ്ര​ള​യ​ത്തി​ൽ കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും ദു​രി​ത​ത്തി​ൽ. താ​മ​സി​ച്ചി​രു​ന്ന വീ​ടും സ്ഥ​ല​വും ഉ​രു​ൾ കൊ​ണ്ടു​പോ​യ​തോ​ടെ വാ​ട​ക​വീ​ട്ടി​ലും ബ​ന്ധു​വീ​ടു​ക​ളി​ലു​മാ​യാ​ണ് ഈ ​കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും ക​ഴി​യു​ന്ന​ത്.
എ​ല്ലാ കു​ടും​ബ​ങ്ങ​ളും ചു​രു​ളി​തോ​ടി​ന്‍റെ ഇ​ട​തു​വ​ശ​ത്താ​യി താ​മ​സി​ക്കു​ന്ന​വ​രാ​ണ്. ക​ന​ത്ത മ​ഴ​യി​ൽ ചു​രു​ളി തോ​ട് ക​വി​ഞ്ഞൊ​ഴു​കി. മ​ഹാ​പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ഒ​ലി​ച്ചു​പോ​യ​ത് ഇ​വ​രു​ടെ ജീ​വി​ത​കാ​ല​ത്തെ സ​ന്പാ​ദ്യ​ങ്ങ​ളാ​ണ്. ചു​രു​ളി മു​സ്ലീം പ​ള്ളി​പ്പ​ടി റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ഈ ​പ്ര​ദേ​ശം ഇ​പ്പോ​ൾ ആ​ൾ​താ​മ​സ​മി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ടി​രി​ക്ക​യാ​ണ്.
പ​ത്തു​സെ​ന്‍റ് മു​ത​ൽ 50 സെ​ന്‍റ് വ​രെ മാ​ത്രം സ്ഥ​ല​ങ്ങ​ളു​ണ്ടാ​യി​രു​ന്ന നി​ർ​ധ​ന​രാ​ണ് എ​ല്ലാ​വ​രും. കോ​ട്ട​പ്പു​റം മ​റി​യ​ക്കു​ട്ടി​ക്ക് ന​ഷ്ട​പ്പെ​ട്ട​ത് വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട് അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ വീ​ടും സ്ഥ​ല​വു​മാ​ണ്. വി​ത​യ​ത്തി​ൽ മേ​രി കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട​തോ​ടെ എ​ല്ലാം ഉ​പേ​ക്ഷി​ച്ച് ക​ണ്ണീ​രോ​ടെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. കു​ന്ന​ത്തു​പാ​റ​യി​ൽ ബി​നോ​യി, ഇ​രു​പൂ​ളും​കു​ന്നേ​ൽ ജോ​ണ്‍, പ​ര​പ​രാ​കം ത​ങ്ക​ച്ച​ൻ, മു​തു​കാ​ട്ടി​ൽ ജോ​ർ​ജ്, ന​രി​തൂ​ക്കി​ൽ ബി​ജു, സാ​മു​വ​ൽ ഉ​ന്ന​ത്തും​പ്ലാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ ബ​ന്ധു​വീ​ടു​ക​ളി​ലും വാ​ട​ക വീ​ടു​ക​ളി​ലും മാ​റി​മാ​റി താ​മ​സി​ക്കു​ക​യാ​ണ്.
വ​യോ​ദ​ന്പ​തി​ക​ളും രോ​ഗി​ക​ളു​മാ​യ നി​ര​പ്പു​തൊ​ട്ടി​യി​ൽ മ​ത്താ​യി​ക്കും ഏ​ലി​ക്കു​ട്ടി​ക്കും വീ​ടും സ്ഥ​ല​വും ന​ഷ്ട​മാ​യി​രു​ന്നു. സു​ഗ​ത​ൻ, വേ​ണു തു​ട​ങ്ങി​യ​വ​രും സ്ഥ​ല​വും വീ​ടും വി​ട്ടു​പോ​യ​വ​രാ​ണ്.
നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ ര​ണ്ടു വി​ധ​വ​ക​ളു​ടെ കു​ടും​ബ​വും ന​ര​ക​ജീ​വി​ത​ത്തി​ലാ​ണ്.
ഇ​വ​രെ​ല്ലാം പ​തി​വാ​യി വി​ല്ലേ​ജു​മു​ത​ൽ ക​ള​ക്ട​റേ​റ്റു​വ​രെ ക​യ​റി​യി​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 1960 കാ​ല​ഘ​ട്ട​ത്തി​ൽ ചു​രു​ളി കീ​രി​ത്തോ​ട് കു​ടി​യി​റ​ക്ക് കാ​ല​ത്ത് കി​ട്ടി​യ പ​ട്ട​യ സ്ഥ​ല​മാ​ണ് ഇ​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന​ത്. പ​ക​രം സ്ഥ​ല​വും വീ​ടും ന​ൽ​കി മാ​റ്റി​പാ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.