ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ കാ​ട്ടു​പോ​ത്ത് ച​ത്ത​നി​ല​യി​ൽ
Friday, September 20, 2019 10:01 PM IST
മ​റ​യൂ​ർ: ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ കാ​ട്ടു​പോ​ത്തി​നെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​ന്നാ​ർ സെ​ക്ഷ​നി​ലെ ച​ന്പ​ക്കാ​ട് പൂ​മ​ര​ക്കു​ളം ഭാ​ഗ​ത്ത് കാ​ട്ടു​പോ​ത്തി​ന്‍റെ ജ​ഡം കി​ട​ക്കു​ന്ന​താ​യി ച​ന്പ​ക്കാ​ട് കോ​ള​നി നി​വാ​സി​ക​ൾ വ​നം​വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചി​ന്നാ​ർ അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ടി.​എം റ​ഷീ​ദ്, ക​രി​മു​ട്ടി ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ. ​ആ​ഷി​ഖ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൂ​ന്നാ​ർ അ​സി. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ നി​ഷ റെ​യ്ച​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ജ​ഡം സ്ഥ​ല​ത്ത് മ​റ​വു​ചെ​യ്തു.