അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി തു​ട​ങ്ങി
Friday, September 20, 2019 10:01 PM IST
മൂ​ന്നാ​ർ: റോ​ഡു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്കു​ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങി മൂ​ന്നാ​ർ പോ​ലീ​സ്. മൂ​ന്നാ​റി​ലെ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യേ​റി​യ മൂ​ന്നാ​ർ കോ​ള​നി റോ​ഡി​ൽ റോ​ഡു​നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
വാ​ഹ​ന​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും നി​ർ​ത്തി​യി​ടു​ന്ന​തു​മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​ത്. വാ​ഹ​ന​ങ്ങ​ൾ അ​സൗ​ക​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തു​മൂ​ലം ആം​ബു​ല​ൻ​സ്, സ്കൂ​ൾ ബ​സ് തു​ട​ങ്ങി​യ​വ​പോ​ലും ഗ​താ​ഗ​ത​ക്ക​രു​ക്കി​ൽ കു​ടു​ങ്ങി മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ള്ള​ത്. ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​മു​ന്പ് വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള മു​ന്ന​റി​യി​പ്പ് ന​ൽ​കും. തു​ട​ർ​ന്നാ​യി​രി​ക്കും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യെ​ന്ന് മൂ​ന്നാ​ർ ഡി​വൈ​എ​സ്പി ര​മേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.
മൂ​ന്നാ​ർ കോ​ള​നി റോ​ഡി​ൽ ഇ​ക്കാ​ന​ഗ​റി​നു സ​മീ​പം മു​ത​ൽ മൂ​ന്നാ​ർ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൻ സ്കൂ​ൾ വ​രെ​യു​ള്ള റോ​ഡി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. മൂ​ന്നാ​ർ കോ​ള​നി റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും യാ​ത്ര​യ്ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ​നി​ന്ന് നീ​ക്കം​ചെ​യ്യും.
മൂ​ന്നാ​റി​ലെ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കേ​റു​ന്പോ​ൾ മൂ​ന്നാ​ർ - മാ​ട്ടു​പ്പെ​ട്ടി റോ​ഡി​നെ ബ​ന്ധി​പ്പി​ക്കു​ന്ന ബൈ​പാ​സ് റോ​ഡി​ലും മ​ണി​ക്കൂ​റു​ക​ളാ​ണ് വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പെ​ടു​ന്ന​ത്.