രേ​ഖ​ക​ൾ തി​രി​കെ ന​ൽ​കി​യി​ല്ല;പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം
Tuesday, September 17, 2019 10:31 PM IST
തൊ​ടു​പു​ഴ: വാ​യ്പ വാ​ങ്ങി​യ​തി​ന് ഈ​ടാ​യി ന​ൽ​കി​യ രേ​ഖ​ക​ൾ തി​രി​കെ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​നെ​തി​രെ ബ്ലേ​ഡ് വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​തി​ഷേ​ധം.
തൊ​ടു​പു​ഴ -പാ​ലാ റൂ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​രീ​പ്ലാ​വ​ൻ ഫൈ​നാ​ൻ​സി​ലേ​ക്ക് സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സം​ഘ​ടി​ച്ചെ​ത്തി​യ​ത് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ന്പ​തോ​ളം ആ​ളു​ക​ളാ​ണ് ഇ​ന്ന​ലെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. ഈ​ടാ​യി വാ​ങ്ങി വ​ച്ചി​രി​ക്കു​ന്ന ആ​ധാ​രം, ചെ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ തി​രി​കെ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഇ​വ​രു​ടെ സ​മ​രം. എ​ത്തി​യ​വ​രി​ൽ പ​ല​രു​ടെ​യും പേ​രി​ൽ ചെ​ക്കു കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. വായ്പയ്ക്കായി ഒ​രു ചെ​ക്കു മാ​ത്ര​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ബാ​ക്കി രേ​ഖ​ക​ൾ തി​രി​കെ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ബ​ഹ​ളം വ​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സ്ഥാ​പ​ന ഉ​ട​മ സി​ബി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​ന്ന് രാ​വി​ലെ 10ന് ​പ​രാ​തി​ക്കാ​രു​ടെ രേ​ഖ​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് തി​രി​കെ ന​ൽ​കാ​മെ​ന്ന ഉ​റ​പ്പി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ഇ​തു​വ​രെ മുന്നൂറോ​ളം പേ​ർ ഈ ​സ്ഥാ​പ​ന​ത്തി​ൽ നി​ന്നും വാ​യ്പ എ​ടു​ത്ത് കേ​സി​ൽ കു​ടു​ങ്ങി​യ​താ​യി ബ്ലേ​ഡ് മാ​ഫി​യ വി​രു​ദ്ധ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സ്ഥാ​പ​ന ഉ​ട​മ അ​രീ​പ്ലാ​വ​ൻ സി​ബി​ക്കെ​തി​രെ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള കേ​സി​ൽ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജ​യിം​സ് കോ​ലാ​നി, കെ.​എം.​സാ​ബു, എ​ൻ.​കെ.​വേ​ണു​ഗോ​പാ​ൽ, അ​നി​ൽ പാ​ൽ​ക്കോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം.