യു​വാ​വ് ക​നാ​ലി​ൽ വീ​ണു മ​രി​ച്ചു
Monday, September 16, 2019 11:30 PM IST
തൊ​​ടു​​പു​​ഴ: സു​​ഹൃ​ത്തു​​ക്ക​​ളു​​മൊ​​ത്ത് ക​​ലു​​ങ്കി​​ൽ ഇ​​രു​​ന്ന് സം​​സാ​​രി​​ക്കു​​ന്ന​​തി​​നി​​ടെ യു​​വാ​​വ് ക​​നാ​​ലി​​ൽ വീ​​ണു മ​​രി​​ച്ചു. ഇ​​ട​​വെ​​ട്ടി വ​​ഴി​​ക്ക​​ൽ​​പു​​ര​​യി​​ടം അ​​ബ്ദു​​ൾ ക​​രീ​​മി​​ന്‍റെ മ​​ക​​ൻ അ​​ന​​സാ​​ണ് (പ​​ട്ടാ​​ണി അ​​ന​​സ്- 40) ഞാ​​യ​​റാ​​ഴ്ച രാ​​ത്രി ഒ​​ൻ​​പ​​തോ​​ടെ സു​​ഹൃ​​ത്തു​​ക്ക​​ളു​​മൊ​​ത്ത് സം​​സാ​​രി​​ച്ചി​​രി​​ക്കെ അ​​ബ​​ദ്ധ​​ത്തി​​ൽ ക​​നാ​​ലി​​ൽ വീ​​ണ​​ത്.

നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ക​​ര​​യ്ക്കെ​​ടു​​ത്ത് തൊ​​ടു​​പു​​ഴ​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. അ​​സ്വ​​ഭാ​​വി​​ക മ​​ര​​ണ​​ത്തി​​ന് തൊ​​ടു​​പു​​ഴ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.
മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം ക​​ബ​​റ​​ട​​ക്കം ന​​ട​​ത്തി.
ഭാ​​ര്യ ഷാ​​ജി​​ത പെ​​രു​​ന്പി​​ള്ളി​​ച്ചി​​റ പു​​ത്ത​​ൻ​​പു​​ര​​യി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: മെ​​ഹ്റി​​ൻ, മു​​ഹ​​മ്മ​​ദ് സി​​നാ​​ൻ, നി​​ത ഫാ​​ത്തി​​മ.