ഹോ​ട്ട​ലി​ൽ​നി​ന്നും മ​ദ്യം പി​ടി​കൂ​ടി; ഒ​രാ​ൾ പി​ടി​യി​ൽ
Monday, September 16, 2019 10:30 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ടൗ​ണി​ലെ ഹോ​ട്ട​ലി​ൽ​നി​ന്നും അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന മ​ദ്യം മ​റ​യൂ​ർ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ഹോ​ട്ട​ൽ ന​ട​ത്തി​വ​ന്ന നാ​ച്ചി​വ​യ​ൽ സ്വ​ദേ​ശി യേ​ശു (38) വി​നെ അ​റ​സ്റ്റു​ചെ​യ്തു. 3.875 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​യെ കേ​സെ​ടു​ത്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു.
കേ​സ് ഒ​തു​ക്കി​തീ​ർ​ത്തു​വെ​ന്നാ​രോ​പി​ച്ച് പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ എ​ക്സൈ​സ് ഓ​ഫീ​സി​ലെ​ത്തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു പ്ര​തി​ക​ളെ​കൂ​ടി പി​ടി​കൂ​ട​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മ​റ​യൂ​ർ എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ആ​ർ. സ​ജി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ കെ.​പി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ജെ. ​ഷി​ബി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്ന​താ​യി പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സ​ജി പ​റ​ഞ്ഞു.