നെ​ടു​ങ്ക​ണ്ടം ഓ​ണം ഫെ​സ്റ്റ് സ​മാ​പി​ച്ചു
Monday, September 16, 2019 10:30 PM IST
നെ​ടു​ങ്ക​ണ്ടം: ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ, നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് - ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ക​ൾ, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ന്നു​വ​ന്ന ഓ​ണം ഫെ​സ്റ്റ് സ​മാ​പി​ച്ചു. സം​സ്കാ​രി​ക റാ​ലി​ക്കു​ശേ​ഷം ന​ട​ന്ന സ​മ്മേ​ള​നം നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​ടി​പി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗം ടി.​എം. ജോ​ണ്‍, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് മാ​ത്യു, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജ​യ​ൻ വി​ജ​യ​ൻ, പി.​കെ. സ​ദാ​ശി​വ​ൻ, പി.​എ​ൻ. വി​ജ​യ​ൻ, എ​ൻ.​കെ. ഗോ​പി​നാ​ഥ​ൻ, എ​സ്. മ​നോ​ജ്, എം.​എ​ൻ. ഗോ​പി, അ​ജീ​ഷ് മു​തു​കു​ന്നേ​ൽ, എം. ​സു​കു​മാ​ര​ൻ, കെ. ​കു​മാ​ർ, കെ.​കെ. സു​കു​മാ​ര​ൻ, ഷി​ഹാ​ബു​ദീ​ൻ ഇ​ട്ടി​ക്ക​ൽ, സി​ബി മൂ​ലേ​പ്പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​ടി​ഞ്ഞാ​റെ​ക്ക​വ​ല​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച സാം​സ്കാ​രി​ക​റാ​ലി കി​ഴ​ക്കേ​ക്ക​വ​ല​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം കൊ​ച്ചി​ൻ ക​ലാ​ഭ​വ​ന്‍റെ ഗാ​ന​മേ​ള​യും ന​ട​ന്നു.