ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ മൂ​ന്നാ​മ​ത് സ്നേ​ഹ​വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടു
Monday, September 16, 2019 10:30 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ് ഈ​വ​ർ​ഷം നി​ർ​മി​ച്ചു​ന​ൽ​കു​ന്ന 15 വീ​ടു​ക​ളി​ൽ മൂ​ന്നാ​മ​ത്തെ വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ന്നു. ക​ലു​ങ്ക്സി​റ്റി ചി​മ്മി​നി​ക്കാ​ട്ട് ബി​ജു​വി​ന്‍റെ വീ​ടി​ന്‍റെ നി​ർ​മാ​ണ​മാ​ണ് ആ​രം​ഭി​ച്ച​ത്. വ​ല​തു​കാ​ലി​ലു​ണ്ടാ​യ മു​റി​വി​നെ​തു​ട​ർ​ന്ന് കാ​ൽ​മു​ട്ടി​നു​താ​ഴെ മു​റി​ച്ചു​മാ​റ്റി കൃ​തി​മ​കാ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ബി​ജു ന​ട​ക്കു​ന്ന​ത്. ബി​ജു​വി​ന് കൃ​ഷി​ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​ന് പ്ര​യാ​സ​മാ​യ​പ്പോ​ൾ വാ​സ​യോ​ഗ്യ​മാ​യ വീ​ടെ​ന്ന സ്വ​പ്നം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു.
ഇ​തി​നെ​തു​ട​ർ​ന്നാ​ണ് ഭാ​ര്യ​യും സ്കൂ​ൾ​വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ദു​രി​തം തി​രി​ച്ച​റി​ഞ്ഞ രാ​ജാ​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ് സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്.
ചേ​ല​ച്ചു​വ​ട് ദു​ർ​ഗാ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​ള​ള ബി​ജു​വി​ന്‍റെ പ​ഴ​യ വീ​ടി​ന്‍റെ ത​റ​യി​ൽ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ, ല​യ​ണ്‍​സ് റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ ഷൈ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ​ചേ​ർ​ന്ന് ത​റ​ക്ക​ല്ലി​ടീ​ൽ നി​ർ​വ​ഹി​ച്ചു. സോ​ണ്‍ ചെ​യ​ർ​മാ​ൻ ഷൈ​നു സു​കേ​ഷ്, പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യു, സെ​ക്ര​ട്ട​റി കെ.​പി. ജ​യി​ൻ, വി.​എ​സ.് പൊ​ന്നു​ണ്ണി, എ. ​ഹം​സ, എം.​കെ. ബി​നു, വി.​എ​സ്. ല​തീ​ഷ്കു​മാ​ർ, ബൈ​ജു മാ​ട്ടേ​ൽ എ​ന്നി​വ​രും ബി​ജു​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.