നാ​ട്ടു​കാ​രുടെ വാ​യ​ന​ശാ​ല സി​പി​എം ഓ​ഫീ​സാ​ക്കി​യെ​ന്ന് ആ​ക്ഷേ​പം
Monday, September 16, 2019 10:30 PM IST
നെ​ടു​ങ്ക​ണ്ടം: ചേ​ന്പ​ള​ത്ത് നാ​ട്ടു​കാ​ർ നി​ർ​മി​ച്ച ക്ല​ബും വാ​യ​ന​ശാ​ല​യും പാ​ർ​ട്ടി ഓ​ഫീ​സാ​ക്കി മാ​റ്റി​യ​താ​യി ആ​രോ​പ​ണം. കെ​ട്ടി​ട​ത്തി​ൽ ചെ​ഗു​വേ​ര​യു​ടെ ചി​ത്രം വ​ര​യ്ക്കു​ക​യും വി​പ്ല​വ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തു​ക​യും​ചെ​യ്ത പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​തോ​ര​ണ​ങ്ങ​ളും മ​റ്റും സൂ​ക്ഷി​ക്കു​ന്ന​തും ഇ​തേ കെ​ട്ടി​ട​ത്തി​ലാ​ണ്.
ചേ​ന്പ​ളം ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് (കാ​സ്ക്), നാ​ട്ടി​ലെ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളും​ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച​താ​ണ്. 2009-ൽ ​കെ.​കെ. ജ​യ​ച​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും മൂ​ന്നു​ല​ക്ഷം രൂ​പ മു​ട​ക്കി കെ​ട്ടി​ടം നി​ർ​മി​ക്കു​ക​യും​ചെ​യ്തു.
ലൈ​ബ്ര​റി, റീ​ഡിം​ഗ് റും, ​ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ, ട്യൂ​ഷ​ൻ സെ​ന്‍റ​ർ എ​ന്നി​വ ആ​രം​ഭി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടി​രു​ന്നു.
പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ൾ​നീ​ണ്ട ആ​വ​ശ്യ​ത്തെ​തു​ട​ർ​ന്നാ​ണ് ലൈ​ബ്ര​റി​ക്കാ​യി കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ജ​ന​ങ്ങ​ൾ പി​രി​വെ​ടു​ത്താ​ണ് ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി​യ​ത്.
പാ​ർ​ട്ടി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ലൈ​ബ്ര​റി​യും കെ​ട്ടി​ട​വും ഉ​പ​യോ​ഗി​ച്ച​തോ​ടെ ഇ​തി​നെ​തി​രേ പാ​ർ​ട്ടി​യി​ൽ ശ​ബ്ദ​മു​യ​ർ​ത്തി​യ പാ​ർ​ട്ടി അം​ഗം കൂ​ടി​യാ​യ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റി​നെ ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​രു​സം​ഘം ആ​ളു​ക​ൾ മ​ർ​ദി​ച്ച സം​ഭ​വ​വു​മു​ണ്ടാ​യി. മ​ർ​ദ​ന​മേ​റ്റ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ദി​വ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്നു. 2018 ജൂ​ണി​ലാ​ണ് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റി​നു മ​ർ​ദ​ന​മേ​റ്റ​ത്.
പ്ര​സി​ഡ​ന്‍റി​നെ ആ​ക്ര​മി​ച്ച​വ​ർ ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ് ത​ക​ർ​ത്ത് പു​തി​യ താ​ഴി​ട്ടു പൂ​ട്ടി കെ​ട്ടി​ടം കൈ​യേ​റു​ക​യാ​യി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് കെ​ട്ടി​ട​ത്തി​ൽ പാ​ർ​ട്ടി കൊ​ടി​ക​ളും ചു​വ​ര​ഴു​ത്തും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ചേ​ന്പ​ള​ത്തെ അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത് ഈ ​ക്ല​ബി​ൽ വ​ച്ചാ​ണെ​ന്നും പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.