അ​ഞ്ചു​നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി അ​ഞ്ജ​ലി
Monday, September 16, 2019 10:30 PM IST
മ​റ​യൂ​ർ: കോ​ഴി​ക്കോ​ടു​ന​ട​ന്ന സം​സ്ഥാ​ന ക്ലാ​സി​ക് പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 72 കി​ലോ​ഗ്രാം സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ചാ​ന്പ്യ​നാ​യ കാ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി പി.​ആ​ർ. അ​ഞ്ജ​ലി അ​ഞ്ചു​നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി. കോ​ത​മം​ഗ​ലം മാ​തി​ര​പ്പ​ള്ളി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. കോ​ത​മം​ഗ​ലം എം​എ കോ​ളേ​ജി​ലെ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​നാ​യ ഗി​രീ​ഷ് ഹ​രി​ദാ​സാ​ണ് അ​ഞ്ജ​ലി​യു​ടെ കോ​ച്ച്.
കാ​ന്ത​ല്ലൂ​ർ ദ​ണ്ഡു​കൊ​ന്പ് പ​ന​ച്ചി​പ​റ​ന്പി​ൽ റി​ട്ട. ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​തീ​ഷി​ന്‍റെ​യും രേ​ഷ്മ​യു​ടെ​യും ഇ​ള​യ മ​ക​ളാ​ണ്. സ​ഹോ​ദ​രി പി.​ആ​ർ. ഐ​ശ്വ​ര്യ ട്രി​പ്പി​ൾ ജം​പി​ൽ ദേ​ശീ​യ ചാ​ന്പ്യ​നാ​ണ്.