ഭൂ ​വി​നി​യോ​ഗ ഉ​ത്ത​ര​വ്: കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​ന്
Monday, September 16, 2019 10:30 PM IST
അ​ടി​മാ​ലി: ഇ​ടു​ക്കി​യി​ലെ ഭൂ​വി​നി​യോ​ഗം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​നെ​തി​രേ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങി കോ​ണ്‍​ഗ്ര​സ്. ക​ഴി​ഞ്ഞ​മാ​സം 22-ന് ​പു​റ​ത്തി​റ​ങ്ങി​യ ഇ​ടു​ക്കി​യി​ലെ ഭൂ​വി​നി​യോ​ഗം സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ടി​മാ​ലി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ് അ​റി​യി​ച്ചു. ജി​ല്ല​യി​ൽ 15 സെ​ന്‍റ് വ​രെ​യു​ള്ള പ​ട്ട​യ ഭൂ​മി​യി​ലെ 1500 ച​തു​ര​ശ്ര അ​ടി​യി​ൽ താ​ഴെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ക്ര​മ​പ്പെ​ടു​ത്തി ന​ൽ​കു​ന്ന​തോ​ടൊ​പ്പം പ​രി​ധി​ക്ക് വെ​ളി​യി​ലു​ള്ള​വ ഏ​റ്റെ​ടു​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലു​ള്ള​ത്. ഉ​ത്ത​ര​വി​നോ​ടു​ള്ള പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി​യി​ൽ പൊ​തു​ച​ർ​ച്ച സം​ഘ​ടി​പ്പി​രു​ന്നു. വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സി​നു​പു​റ​മെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി​യു​ടെ​യും തീ​രു​മാ​നം.