വ​യ​നാ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മൂ​ന്നാ​റി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ കൈ​ത്താ​ങ്ങ്
Monday, September 16, 2019 10:30 PM IST
മൂ​ന്നാ​ർ: പ്ര​ള​യ​ത്തി​ൽ ഒ​ട്ടേ​റെ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കി​ര​യാ​യ വ​യ​നാ​ട്ടി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മൂ​ന്നാ​റി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ കൈ​ത്താ​ങ്ങ്. മൂ​ന്നാ​ർ ക​ണ്ണ​ൻ ദേ​വ​ൻ പ്ലാ​ന്േ‍​റ​ഷ​ൻ ക​ന്പ​നി​യു​ടെ ല​ക്ഷ്മി എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ​ഹാ​യ​നി​ധി സ​മാ​ഹ​രി​ച്ചു ന​ൽ​കി​യ​ത്.
ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, വ​സ്ത്ര​ങ്ങ​ൾ, മ​റ്റ​വ​ശ്യ വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള കി​റ്റു​ക​ളാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി​യ​ത്. സ​ഹാ​യ​വ​സ്തു​ക്ക​ളു​മാ​യി​പോ​യ വാ​ഹ​നം ക​ന്പ​നി എം​ഡി മാ​ത്യു ഏ​ബ്ര​ഹാം, സീ​നീ​യ​ർ മാ​നേ​ജ​ർ രാ​കേ​ഷ് ര​വി എ​ന്നി​വ​ർ​ചേ​ർ​ന്ന് ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു.
ക​ന്പ​നി ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​നി​ൽ, ച​ന്ദ്ര​ശേ​ഖ​ർ, ചെ​ല്ല​ദു​രൈ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യ പു​ത്തു​മ​ല, കോ​ഴി​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യം എ​ത്തി​ച്ച​ത്. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സേ​വ​നം ചെ​യ്യു​ന്ന മെ​ഡി​ക്ക​ൽ, ക്ഷേ​മ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു