സി​എം​സി സി​സ്റ്റേ​ഴ്സി​ന്‍റെ സേ​വ​നം മ​ഹ​ത്ത​രം: മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Monday, September 16, 2019 10:30 PM IST
മൂ​വാ​റ്റു​പു​ഴ:​ രൂ​പ​ത​യ്ക്കും സ​മൂ​ഹ​ത്തി​നും സി​എം​സി സി​സ്റ്റേ​ഴ്സ് ന​ൽ​കി വ​രു​ന്ന സേ​വ​നം മ​ഹ​ത്ത​ര​മാ​ണെ​ന്നു കോ​ത​മം​ഗ​ലം രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ.
സി​എം​സി പാ​വ​നാ​ത്മ പ്രൊ​വി​ൻ​സി​ന്‍റെ സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദ​ർ​ശ​ന ചാ​രി​റ്റ​ബി​ൾ അം​ഗ​ങ്ങ​ളു​ടെ ഏ​ക​ദി​ന ക​ണ്‍​വ​ൻ​ഷ​ൻ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്.
സ്ത്രീ​ക​ളു​ടെ സ​ർ​വ​തോ​ൻ​മു​ഖ​മാ​യ വ​ള​ർ​ച്ച​യാ​ണ് കെ​യ്റോ​സ് ഗ്രൂ​പ്പ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ ദൈ​വം നി​ര​വ​ധി അ​നു​ഗ്ര​ഹം ന​ൽ​കും. കു​ടും​ബ​ത്തി​ന്‍റെ വെ​ളി​ച്ച​മാ​യ സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും സ​മു​ദ്ധാ​ര​ണം എ​ന്ന വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ന്‍റെ സ്വ​പ്നം സി​എം​സി സ​ന്യാ​സി​നി​മാ​രി​ലൂ​ടെ സാ​ക്ഷാ​ത്ക്ക​രി​ക്ക​പ്പെ​ടു​ക​യാ​ണ്.
നാ​നാ​ജാ​തി മ​ത​സ്ഥ​രു​ൾ​പ്പെ​ടു​ന്ന 2500 അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന സ്ത്രീ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് കെ​യ്റോ​സ് ഗ്രൂ​പ്പ്.
പ്രാ​ർ​ഥ​ന, നേ​തൃ​ത്വ പ​രി​ശീ​ല​നം, സ​ന്പാ​ദ്യ​ശീ​ലം, സ്ത്രീ​സു​ര​ക്ഷ, പ​ലി​ശ​ര​ഹി​ത ലോ​ണു​ക​ൾ എ​ന്നി​വ​യെ​ല്ലാം സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളി​ലൂ​ടെ അ​മ്മ​മാ​ർ​ക്ക് ഉ​റ​പ്പ് വ​രു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഡോ. ​ന​വ്യാ​മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്ത്രീ ​ശക്തീ​ക​ര​ണ​ത്തി​നാ​യ് ഗ്രൂ​പ്പ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഫാ. ​ജി​നോ പു​ന്ന​മ​റ്റം, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​ത്താ​ഴ​ത്ത്, ആ​ന്‍റ​ണി പെ​രേ​ര എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.​ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ​ളി കു​ര്യാ​ക്കോ​സ്,സി​സ്റ്റ​ർ ജാ​ൻ​സീ​ന, സി​സ്റ്റ​ർ സോ​ഫി, ഫാ.​ പോ​ൾ നെ​ടും​പു​റം, സി​സ്റ്റ​ർ ക​രോ​ളി​ൻ,സാ​ന്‍റി ബേ​ബി, സി​സ്റ്റ​ർ തേ​ജ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​ഗ​മ​ത്തി​ൽ വി​വി​ധ അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.