കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ടിമി​ല്ല് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Monday, September 16, 2019 10:28 PM IST
പ​ന്നി​മ​റ്റം: വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ടി​മി​ല്ല് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ​പ്ര​ഭാ കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ന്നി​മ​റ്റം മു​ണ്ടി​ക്ക​ണ്ണ​ത്തി​ൽ ബി​ൽ​ഡിം​ഗി​ലാ​ണ് പൊ​ടി​മി​ല്ല് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ആ​ദ്യ പൊ​ടി​മി​ല്ലാ​ണി​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സി​യ അ​സീ​സ് സ്വി​ച്ച് ഓ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ത​ങ്ക​മ്മ രാ​മ​ൻ, രാ​ജു കു​ട്ട​പ്പ​ൻ, രാ​ഘ​വ​ൻ ക​ണ്ട, കു​ടും​ബ​ശ്രീ ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​നു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. എ​ല്ലാ​വി​ധ ധാ​ന്യ​ങ്ങ​ളും മു​ള​ക്, മ​ല്ലി, മ​ഞ്ഞ​ൾ തു​ട​ങ്ങി​യ​വ പൊ​ടി​ച്ചു കൊ​ടു​ക്കു​ക​യും മാ​യം ചേ​രാ​ത്ത ശു​ദ്ധ​മാ​യ മു​ള​കു​പൊ​ടി, മ​ല്ലി​പ്പൊ​ടി, മ​ഞ്ഞ​ൾ പൊ​ടി, അ​രി​പ്പൊ​ടി, ഗോ​ത​ന്പ് പൊ​ടി തു​ട​ങ്ങി​യ​വ മി​ത​മാ​യ വി​ല​യി​ൽ ല​ഭ്യമാക്കുകയും ചെ​യ്യു​മെ​ന്ന് കു​ടും​ബ​ശ്രീ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ രാ​ധാ​കു​ഞ്ഞു​മോ​ൻ, ശോ​ഭ​ന സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​റ​ഞ്ഞു.