കാ​ട്ടാ​ന ആ​ക്ര​മ​ണം: വ​നം​വ​കു​പ്പ് ഒ​ന്നും ചെ​യ്തി​ല്ലെ​ന്ന് ഡിസിസി ​പ്ര​സി​ഡ​ന്‍റ്
Monday, September 16, 2019 10:28 PM IST
തൊ​ടു​പു​ഴ : പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ക​ല്ലാ​ർ, പ​രു​ന്തും​പാ​റ, ഗ്രാ​ന്പി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം വ്യാ​പ​ക​മാ​യി​ട്ടും സം​സ്ഥാ​ന സ​ർ​ക്കാ​രും വ​നം​വ​കു​പ്പും പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ ഒ​ന്നും ചെ​യ്തി​ല്ലെ​ന്ന് ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ.
ഏ​ലം, ക​മു​ക്, പ്ലാ​വ്, തേ​യി​ല, കാ​പ്പി, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ൽ പോ​കു​ന്ന​തി​നു പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. പ​രു​ന്തും​പാ​റ​യി​ൽ കാ​ട്ടു​കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.
സോ​ളാ​ർ വേ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ഡി ​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി​റി​യ​ക് തോ​മ​സ്, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി. ​യേ​ശു​ദാ​സ്, പ​ഞ്ചാ​യ​ത്തം​ഗം പ​ര​മ​ശി​വ​ൻ തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.