ഭൂ​മി​യാം​ക​ള​ത്ത് അ​ഖി​ല​ കേ​ര​ള വ​ടം​വ​ലി​ മ​ത്സ​രം
Monday, September 16, 2019 10:27 PM IST
ചെ​റു​തോ​ണി: ഭൂ​മി​യാം​കു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കോ​ർ​ട്ടി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 22-ന് ​അ​ഖി​ല​കേ​ര​ള വ​ടം​വ​ലി മ​ത്സ​രം ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും.
തു​ട​ർ​ന്നു​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വ​ടം​വ​ലി മ​ത്സ​രം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം​ ചെ​യ്യും. വി​കാ​രി ഫാ. ​മാ​ത്യു ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി സ​ന്ദേ​ശം ന​ൽ​കും.
450 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​രാ​കു​ന്ന ടീ​മി​ന് 20,001 രൂ​പ​യും എ​വ​ർറോ​ളിം​ഗ് ട്രോ​ഫി​യും ന​ൽ​കും. ര​ണ്ടും മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 15,001, 10,001, 8,001 രൂ​പ​യും എ​വർ​റോ​ളിം​ഗ് ട്രോ​ഫി​യും ല​ഭി​ക്കും. അ​ഞ്ചു​മു​ത​ൽ എ​ട്ടു​വ​രെ സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് 5001 രൂ​പ​യും ഒ​ന്പ​തു​മു​ത​ൽ 16 വ​രെ സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് 2001രൂ​പ​യും സ​മ്മാ​ന​മാ​യി ന​ൽ​കും. ഫോ​ണ്‍: 9744886385, 9497886385, 9747744175.