സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ സി​പി​എം പി​ടി​ച്ചെടു​ക്കു​ന്നു: ഇബ്രാഹിംകുട്ടി
Monday, September 16, 2019 10:27 PM IST
ക​ട്ട​പ്പ​ന: സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ സി​പി​എം പി​ടി​ച്ചെ​ടു​ത്ത് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​യെ വ​യ്ക്കു​ന്ന പ്ര​വ​ണ​ത തു​ട​രു​ക​യാ​ണെ​ന്നും ഇ​തി​നെ നി​യ​മ​പ​ര​മാ​യും രാ​ഷ്‌ട്രീ​യ​മാ​യും നേ​രി​ടു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള ബാ​ല​ഗ്രാം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട് നി​യ​മി​ച്ച അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​യി​ലെ ഒ​രാ​ൾ കൊ​ല​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​യാ​ളാ​ണ്. യു​ഡി​എ​ഫി​നു മു​ൻ​തൂ​ക്ക​മു​ള്ള വ​ണ്ട​ൻ​മേ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു. എ​ന്നാ​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ തി​രി​മ​റി ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ട സി​പി​എം ഭ​രി​ക്കു​ന്ന കാ​ഞ്ചി​യാ​ർ, ക​ഞ്ഞി​ക്കു​ഴി പോ​ലു​ള്ള സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ഒ​രു ന​ട​പ​ടി​യും സ​ഹ​ക​ര​ണ വ​കു​പ്പ് സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
സി​പി​എം സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ പാ​ലൂ​ട്ടി വ​ള​ർ​ത്തു​ക​യാ​ണ്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ സി​പി​എ​മ്മി​നും ഡി​വൈ​എ​ഫ്ഐ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​രാ​ണ്. തി​രു​വോ​ണ ദി​വ​സം ചേ​ന്പ​ള​ത്തും തൊ​ടു​പു​ഴ​യി​ലും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. ക​ഴി​ഞ്ഞ​വ​ർ​ഷം നെ​ടു​ങ്ക​ണ്ടം മു​ത്തൂ​റ്റ് ശാ​ഖ​യി​ൽ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​മു​ണ്ടാ​യി. ഇ​ക്കാ​ര്യ​ത്തി​ൽ മ​തി​യാ​യ വ​കു​പ്പ് ചു​മ​ത്താ​തെ​യാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത​ത്. കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി രേ​ഖാ​മൂ​ലം എ​സ്പി​ക്ക് പ​രാ​തി ന​ൽ​കും.
മൂ​ന്നു​വ​ർ​ഷ​മാ​യി ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ടെ ഒ​രു​വ​ശ​ത്ത് സി​പി​എം ക്രി​മി​ന​ൽ സം​ഘ​മാ​ണ്. നി​ര​വ​ധി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് ഇ​വ​ർ നി​ർ​ദ​യ​മാ​യി മ​ർ​ദി​ച്ച​ത്. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​ട​ക്കം ഗു​ണ്ടാ​ലി​സ്റ്റി​ൽ​പ്പെടു​ന്ന നി​ല​യി​ലേ​ക്ക് കേ​സു​ക​ളു​ടെ ആ​ധി​ക്യം വ​ർ​ധി​ച്ച​പ്പോ​ൾ പോ​ലീ​സി​ൽ സ​മ്മ​ർ​ദം​ ചെ​ലു​ത്തി അ​വ ഒ​തു​ക്കാ​നാ​ണ് സി​പി​എം ജി​ല്ലാ​നേ​തൃ​ത്വം ശ്ര​മി​ച്ച​ത്.
വ്യാ​ജ​മ​ദ്യ​ലോ​ബി​ക​ൾ, മ​യ​ക്കു​മ​രു​ന്നു വി​ല്​പ​ന​ക്കാ​ർ, ക​ള്ള​ക്ക​ട​ത്ത് സം​ഘ​ങ്ങ​ൾ എ​ന്നി​വ​രു​മാ​യി സി​പി​എ​മ്മി​ന് പ്ര​ത്യ​ക്ഷ​മാ​യ ബ​ന്ധ​മു​ണ്ട്.
തൊ​ടു​പു​ഴ​യി​ൽ പാ​ർ​ട്ടി ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മൂ​ന്നു​വ​ർ​ഷ​മാ​യി തൊ​ടു​പു​ഴ​യി​ലു​ണ്ടാ​യ നി​ര​വ​ധി അ​ക്ര​മ​പ​ര​ന്പ​ര​ക​ൾ​ക്ക് കൂ​ലി​ത്ത​ല്ലു​കാ​രാ​യി നി​യോ​ഗി​ച്ച​ത് ഇ​വ​രെ​യാ​ണെ​ന്നും ഇ​ബ്രാ​ഹിം​കു​ട്ടി ആ​രോ​പി​ച്ചു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ മ​നോ​ജ് മു​ര​ളി, തോ​മ​സ് മൈ​ക്കി​ൾ, എ​സ്. യ​ശോ​ദ​ര​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.