ഫാ. ബിനോയിയുടെ മോചനം ; നാടും വീടും ആശ്വാസത്തിൽ
Monday, September 16, 2019 10:27 PM IST
തൊ​ടു​പു​ഴ:​നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​യ​മ​ത്തി​ന്‍റെ മ​റ​വി​ൽ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജാ​ർ​ഖ​ണ്ഡി​ൽ ജ​യി​ലി​ൽ അ​ട​യ്ക്ക​പ്പെ​ട്ട തൊ​ടു​പു​ഴ വെ​ട്ടി​മ​റ്റം സ്വ​ദേ​ശി ഫാ.​ബി​നോ​യി വ​ട​ക്കുംപ​റ​ന്പി​ലി​നു ജാ​മ്യം ല​ഭി​ച്ച​തി​ൽ നാ​ടും കു​ടും​ബാം​ഗ​ങ്ങ​ളും ആ​ഹ്ളാ​ദ​ത്തി​ൽ.​
അ​ച്ച​നെ ജ​യി​ലി​ൽ അ​ട​ച്ച​തു മു​ത​ൽ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ച് ജ​യി​ൽ​മോ​ചി​ത​നാ​കു​ന്ന​തി​നാ​യി പ്രാ​ർ​ഥ​ന​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഗ്രാ​മ​മൊ​ന്നാ​കെ.​
അ​ച്ച​ന്‍റെ മോ​ച​ന​ത്തി​നാ​യി ഇ​ട​വ​ക പ​ള്ളി​യാ​യ വെ​ട്ടി​മ​റ്റം ഫ്രാ​ൻ​സി​സ് ഡി ​സാ​ല​സ് പ​ള്ളി​യി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ളും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യി​രു​ന്നു.
ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ത്തി​യ പ്രാ​ർ​ഥ​ന​കൂ​ട്ടാ​യ്മ​യി​ൽ അ​ച്ച​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും പു​റ​മെ വൈ​ദി​ക​രും സി​സ്റ്റേ​ഴ്സും വി​ശ്വാ​സി​സ​മൂ​ഹ​വു​മു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.
ഇ​ട​വ​ക വി​കാ​രി ഫാ.​ആ​ന്‍റ​ണി പു​ലി​മ​ല​യി​ൽ,ഡി​സി​എം​എ​സ് കോ​ത​മം​ഗ​ലം രൂ​പ​ത ഡ​യ​റ​ക്ട​റും ആ​ല​ക്കോ​ട് സെ​ന്‍റ് തോ​മ​സ് മൂ​ർ പ​ള്ളി​വി​കാ​രി​യു​മാ​യ ഫാ.​സെ​ബാ​സ്റ്റ്യ​ൻ ക​ണി​മ​റ്റ​ത്തി​ൽ,മാ​തൃ​വേ​ദി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​മാ​ത്യു ചാ​മ​ക്കാ​ലാ​യി​ൽ,ക​ല​യ​ന്താ​നി സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ.​ജേ​ക്ക​ബ് ത​ലാ​പ്പി​ള്ളി​ൽ, ഫാ.​വ​ർ​ക്കി മ​ണ്ഡ​പ​ത്തി​ൽ, ഫാ.​ ബെ​സ്റ്റി​ൻ ചേ​റ്റൂ​ർ,വെ​ട്ടി​മ​റ്റം ബ​ന​ഡി​ക്ട​ൻ ആ​ശ്ര​മാ​ധി​പ​ൻ ഫാ.​ റെ​ജി മു​ണ്ട​പ്ലാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.​ രൂ​പ​ത പ്രാ​ർ​ഥ​നാ​ഗ്രൂ​പ്പ്, ജീ​സ​സ് യൂ​ത്ത്, ഭ​ക്ത​സം​ഘ​ട​ന​ക​ളി​ലെ അം​ഗ​ങ്ങ​ൾ, ഇ​ട​വ​ക സ​മൂ​ഹം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​യി​ൽ പ​ങ്കു​ചേ​ർ​ന്നു.