മ​ര​ടി​ലേ​ക്ക് അ​തി​ജീ​വ​ന പോ​രാ​ട്ടവേ​ദി​യു​ടെ വാ​ഹ​ന ജാ​ഥ
Monday, September 16, 2019 10:27 PM IST
അ​ടി​മാ​ലി: മ​ര​ടി​ലെ ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് അ​തി​ജീ​വ​ന പോ​രാ​ട്ട​വേ​ദി ഇ​ടു​ക്കി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടി​മാ​ലി​യി​ൽനി​ന്ന് മ​ര​ടി​ലേ​ക്ക് വാ​ഹ​ന​ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. 37 വാ​ഹ​ന​ങ്ങ​ളി​ലാ​യി നൂറ്റന്പതോ​ളം പ്ര​വ​ർ​ത്ത​ക​രാ​ണ് വാ​ഹ​ന​ജാ​ഥ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

പോ​രാ​ട്ട​വേ​ദി ചെ​യ​ർ​മാ​ൻ റ​സാ​ക്ക് ചു​ര​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​എം. ബേ​ബി, സെ​ക്ര​ട്ട​റി ഡ​യ​സ് പു​ല്ല​ൻ, സി. ​എ​സ്. നാ​സ​ർ, എം.​ബി. സൈ​നു​ദീ​ൻ, സാ​ബു പ​ര​വ​രാ​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.