രാ​ജ​കു​മാ​രി ദൈ​വ​മാ​താ ​പ​ള്ളി​യി​ൽ എ​ട്ടാ​മി​ട തി​രു​നാ​​ൾ
Sunday, September 15, 2019 10:35 PM IST
രാ​ജ​കു​മാ​രി: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ രാ​ജ​കു​മാ​രി ദൈ​വ​മാ​താ​പ​ള്ളി​യി​ൽ മ​രി​യ​ൻ ഭ​ക്ത​രു​ടെ സം​ഗ​മ​വേ​ദി​യാ​യി എ​ട്ടാ​മി​ട തി​രു​നാ​ൾ ന​ട​ന്നു. എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ന​ട​ന്ന എ​ട്ടാ​മി​ട തി​രു​നാ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഫാ. ​ജി​ജോ ഇ​ണ്ടി​പ്പ​റ​ന്പി​ൽ, ഫാ. ​ജെ​യിം​സ് അ​ന്പ​ഴ​ത്തി​ങ്ക​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾ​ക്കു​ശേ​ഷം ഫാ. ​മാ​ത്യു മേ​യ്ക്ക​ൽ, ഫാ. ​ജോ​ണ്‍ ഉൗ​രോ​ത്ത്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ളം​പു​ര​യി​ട​ത്തി​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ റാ​സ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന പ്രാ​ർ​ഥ​ന, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​സ​ദ്യ എ​ന്നി​വ​യും ന​ട​ന്നു. തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് നേ​തൃ​ത്വം ന​ൽ​കി.