ഇ​ൻ​ഫാം ജൈ​വ​വ​ള പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണം ഇ​ന്ന്
Sunday, August 25, 2019 10:18 PM IST
ക​ട്ട​പ്പ​ന: ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക ജി​ല്ല​യു​ടെ കീ​ഴി​ലു​ള്ള ചെ​റു​കി​ട, നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ​ക്കാ​യി ന​ട​പ്പാ​ക്കി​വ​രു​ന്ന ജൈ​വ​വ​ള പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണം ഇ​ന്നു​ന​ട​ക്കും.
രാ​വി​ലെ 11-ന് ​കാ​ഞ്ചി​യാ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
കാ​ർ​ഷി​ക ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം പ​ന്തി​രു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ക​ട്ട​പ്പ​ന കാ​ർ​ഷി​ക താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഡി​ബി​ൻ വാ​ലു​മ്മേ​ൽ, ടോ​മി മൂ​ഴി​യാ​ങ്ക​ൽ, വി​ൽ​സ​ണ്‍ അ​ന​ന്ത​ക്കാ​ട്ട്, എ​സ്. സ​ന​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
കാ​ർ​ഷി​ക മേ​ഖ​ല​യെ നി​ല​നി​ർ​ത്ത​ണ​മെ​ങ്കി​ൽ ക​ർ​ഷ​ക​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു താ​ങ്ങു​വി​ല ല​ഭ്യ​മാ​ക്കേ​ണ്ട​തു​ണ്ട്.
എ​ന്നാ​ൽ താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​കാ​ത്ത​തി​നാ​ലാ​ണ് ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കു സ​ഹാ​യ​ഹ​സ്ത​മാ​യി 50 ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ൽ ക​ർ​ഷ​ക​മി​ത്ര ജൈ​വ​വ​ള വി​ത​ര​ണ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ക​ട്ട​പ്പ​ന കാ​ർ​ഷി​ക താ​ലൂ​ക്ക് ഡ​യ​റ​ക്ട​ർ ഫാ. ​റോ​ബി​ൻ പ​ട്ര​കാ​ലാ​യി​ൽ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​ണ്ണി വ​ണ്ടാ​ന​ത്ത്, സാ​ബു വി​ള​ക്കു​ന്നേ​ൽ, ആ​ൽ​ബി​ൻ തെ​ക്കേ​വ​യ​ലി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.