ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ക്രൈ​സ്റ്റ് കോ​ള​ജ്
Sunday, August 25, 2019 10:18 PM IST
ക​ട്ട​പ്പ​ന: ക്രൈ​സ്റ്റ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ ദു​രി​ത​ബാ​ധി​ത​രാ​യ നി​ല​ന്പൂ​ർ കാ​വാ​ലം​കോ​ട് നി​വാ​സി​ക​ൾ​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി. അ​രി, പ​ഞ്ച​സാ​ര, പ​യ​ർ, വ​സ്ത്ര​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ, കു​ക്ക​ർ, എ​മ​ർ​ജ​ൻ​സി ലാ​ന്പ് തു​ട​ങ്ങി എ​ഴു​പ​തോ​ളം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്.
നി​ല​ന്പൂ​ർ കാ​വാ​ലം​കോ​ട്ടി​ലെ 30 വീ​ടു​ക​ളി​ലാ​ണ് സ​ഹാ​യ​മെ​ത്തി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ്ര​മ​ഫ​ല​മാ​യി ഏ​ഴു​ദി​വ​സ​ങ്ങ​ളി​ലാ​യി ക​ട്ട​പ്പ​ന​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച 6,07,060 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് വി​ത​ര​ണം​ചെ​യ്ത​ത്. പ്ര​ള​യ ബാ​ധി​ത​ർ​ക്ക് കാ​രു​ണ്യ​ത്തി​ന്‍റെ കൈ​ത്താ​ങ്ങാ​കാ​ൻ പ​രി​ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​ര​യും കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജോ​സ് പാ​റേ​ക്കാ​ട്ട് സി​എം​ഐ, കാ​ർ​മ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​റോ​ബി​ൻ​സ് കു​ന്നു​മ്മാ​ലി​ൽ സി​എം​ഐ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​അ​ല​ക്സ് ലൂ​യി​സ് സി​എം​ഐ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.