വ​യോ​ദ​ന്പ​തി​ക​ളു​ടെ വീ​ട്ടി​ലും ക​ട​യി​ലും മോ​ഷ​ണം
Sunday, August 25, 2019 10:18 PM IST
നെ​ടു​ങ്ക​ണ്ടം: പ​നി​ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന വ​യോ​ദ​ന്പ​തി​ക​ളു​ടെ വീ​ട്ടി​ലും ക​ട​യി​ലും മോ​ഷ​ണം. 50000 രൂ​പ​യും ക​ട​യി​ലെ സാ​ധ​ന​ങ്ങ​ളും ക​ട​ത്തി. എ​ഴു​കും​വ​യ​ൽ ആ​ലു​ങ്ക​ൽ കു​ര്യ​ൻ ജോ​സ​ഫി​ന്‍റെ വീ​ട്ടി​ലും വീ​ടി​നോ​ടു​ചേ​ർ​ന്നു​ള്ള പ​ല​ച​ര​ക്കു ക​ട​യി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
ഒ​രാ​ഴ്ച​യോ​ള​മാ​യി കു​ര്യ​നും ഭാ​ര്യ ലീ​ലാ​മ്മ​യും ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​ണ് ഇ​വ​ർ ഡി​സ്ചാ​ർ​ജാ​യ​ത്. രാ​ത്രി ഏ​ഴോ​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്. ഏ​ക​മ​ക​ൻ ഡ​ൽ​ഹി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. മൂ​ന്നു പെ​ണ്‍​മ​ക്ക​ളേ​യും വി​വാ​ഹം ക​ഴി​ച്ച​യ​ച്ചു. ഇ​തി​നാ​ൽ വീ​ട്ടി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. വീ​ടി​ന്‍റെ അ​ടു​ക്ക​ള​വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ അ​ല​മാ​ര കു​ത്തി​പ്പൊ​ളി​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. കു​ര്യ​ൻ ജോ​സ​ഫ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. മോ​ഷ​ണം ന​ട​ന്നി​ട്ട് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ജി​ല്ലാ ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തു പ​രി​ശോ​ധ​ന​ന​ട​ത്തി.