കാ​മു​കി​യു​ടെ സ്വ​കാ​ര്യ​ചി​ത്ര​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത​ത് യു​വ​തി​ക്ക് മ​റ്റൊ​രാ​ളു​മാ​യു​ള്ള അ​ടു​പ്പം​മൂ​ലം
Sunday, August 25, 2019 10:18 PM IST
ക​ട്ട​പ്പ​ന: കാ​മു​കി​യു​ടെ സ്വ​കാ​ര്യ​ചി​ത്ര​ങ്ങ​ൾ അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ത​പാ​ൽ​വ​ഴി അ​യ​ച്ചു​കൊ​ടു​ക്കാ​ൻ യു​വാ​വി​നെ പ്രേ​രി​പ്പി​ച്ച​ത് യു​വ​തി​യോ​ടു​ള്ള പ്ര​തി​കാ​രം. കാ​മു​കി മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​ത​റി​ഞ്ഞ യു​വാ​വ് പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ഫ​ല​മാ​യ​തോ​ടെ​യാ​ണ് വ​ള​ഞ്ഞ​വ​ഴി തേ​ടി​യ​ത്. ക​ട്ട​പ്പ​ന പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ഞ്ചി​യാ​ർ പേ​ഴും​ക​ണ്ടം കു​ന്പ​ള​ന്താ​ന​ത്ത് റോ​ബി​നെ(44) ശ​നി​യാ​ഴ്ച​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കേ​റ്റ​റിം​ഗ് സ​ർ​വീ​സ് ജീ​വ​ന​ക്കാ​ര​നാ​യ റോ​ബി​ൻ, വി​വാ​ഹി​ത​യാ​യ യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​തു മു​ത​ലെ​ടു​ത്ത് ഇ​യാ​ൾ യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി. ഇ​തി​നി​ടെ​യാ​ണ് യു​വ​തി​ക്ക് മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്നു റോ​ബി​ൻ അ​റി​യു​ന്ന​ത്.
അ​തി​ൽ​നി​ന്നു പി​ന്തി​രി​യ​ണ​മെ​ന്നു പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ത​യാ​റാ​കാ​തെ​വ​ന്ന​തോ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. തു​ട​ർ​ന്ന് യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നും ബ​ന്ധു​വി​നും ചി​ത്രം ത​പാ​ൽ​വ​ഴി അ​യ​ച്ചു​കൊ​ടു​ത്തു. യു​വ​തി​യു​മാ​യി അ​വി​ഹി​ത​ബ​ന്ധ​മു​ള്ള അ​ധ്യാ​പ​ക​ന്‍റെ ഭാ​ര്യ എ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​യാ​ൾ ക​ത്തു​ക​ൾ അ​യ​ച്ച​ത്.
ഇ​തി​നി​ടെ യു​വ​തി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡും യു​വ​തി​യേ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ള​ട​ങ്ങി​യ ക​ത്തും ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​നും ല​ഭി​ച്ചു. തു​ട​ർ​ന്നു​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ത്തി​ട​പാ​ട് ന​ട​ത്തു​ന്ന​ത് റോ​ബി​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​യോ​ടെ ക​ട്ട​പ്പ​ന സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ത്തും മെ​മ്മ​റി കാ​ർ​ഡും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​നു കൈ​മാ​റി​യി​ട്ടു​ണ്ട്. പ്ര​തി​യെ ക​ട്ട​പ്പ​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.