മ​ട​വീ​ണു ന​ശി​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പു​ന​ർ​കൃ​ഷി തു​ട​ങ്ങി
Sunday, August 25, 2019 10:18 PM IST
രാ​ജ​കു​മാ​രി: പ്ര​ള​യ​ത്തി​ൽ മ​ട​വീ​ഴ്ച​യു​ണ്ടാ​യി മ​ണ​ലും ചെ​ളി​യും നി​റ​ഞ്ഞ പാ​ട​ശേ​ഖ​രം കൃ​ഷി​യോ​ഗ്യ​മാ​ക്കി ക​ർ​ഷ​ക​ർ വീ​ണ്ടും കൃ​ഷി​യാ​രം​ഭി​ച്ചു. ശ​ക്ത​മാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ൽ മ​ഞ്ഞ​ക്കു​ഴി തോ​ടി​ന്‍റെ സ​മീ​പ​ത്തെ മ​ട​വീ​ഴ്ച​യി​ൽ 35 ഏ​ക്ക​റോ​ളം പാ​ട​ശേ​ഖ​രം മ​ണ​ലും ചെ​ളി​യും ക​യ​റി മൂ​ടി​യി​രു​ന്നു.
കു​ടി​യേ​റ്റ​കാ​ലം​മു​ത​ൽ നെ​ൽ​കൃ​ഷി മു​ട​ങ്ങാ​തെ ചെ​യ്യു​ന്ന ഹൈ​റേ​ഞ്ചി​ലെ ഏ​ക പാ​ട​ശേ​ഖ​ര​മാ​ണ് രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ട​ത്തി​പാ​ലം പാ​ട​ശേ​ഖ​രം. നെ​ൽ​കൃ​ഷി​യി​ലെ അ​മി​ത​മാ​യ ഉ​ൽ​പാ​ദ​ന ചെ​ല​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും​മൂ​ലം ഹൈ​റേ​ഞ്ചി​ലെ ക​ർ​ഷ​ക​ർ നെ​ൽ​കൃ​ഷി​യി​ൽ നി​ന്നും പി​ൻ​വാ​ങ്ങി ത​ന്നാ​ണ്ട് കൃ​ഷി​യി​ലേ​ക്കു തി​രി​ഞ്ഞ​പ്പോ​ഴും ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ ലാ​ഭ​ന​ഷ്ട​ങ്ങ​ൾ നോ​ക്കാ​തെ കൃ​ഷി​യി​റ​ക്കി മു​ന്പോ​ട്ട് പോ​വു​ക​യാ​യി​രു​ന്നു.
വ​ർ​ഷ​കാ​ല​ത്തി​ലെ ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മ​ഞ്ഞ​ക്കു​ഴി തോ​ട് ക​ര​ക​വി​ഞ്ഞ് മ​ട​വീ​ഴ്ച​യു​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്.
ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലും ഇ​വി​ടെ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​ച്ചി​രു​ന്നു.
എ​ന്നാ​ൽ ഇ​ത്ത​വ​ണ കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പു​ത​ന്നെ മ​ഴ​യു​ണ്ടാ​കു​ക​യും കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​നാ​യി പാ​ക​പ്പെ​ടു​ത്തി​യ പാ​ട​ശേ​ഖ​രം മ​ട​വി​ഴ്ച​യി​ൽ ചെ​ളി​യും മ​ണ​ലും​ക​യ​റി മൂ​ടു​ക​യും ചെ​യ്തു.
ഇ​തി​നു​ശേ​ഷം മ​ണ​ലും ചെ​ളി​യും നീ​ക്കം​ചെ​യ്ത് ക​ർ​ഷ​ക​ർ ഇ​ത്ത​വ​ണ വീ​ണ്ടും കൃ​ഷി പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.
എ​ല്ലാ​വ​ർ​ഷ​വും മു​ട​ങ്ങാ​തെ ര​ണ്ടു കൃ​ഷി ന​ട​ത്തു​ന്ന ഇ​വി​ടെ ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന​ത് മ​ട​വീ​ഴ്ച​യാ​ണ്്. മ​ട​വീ​ഴ്ച​യു​ണ്ടാ​കു​ന്ന ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. 40 ഏ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ മു​പ്പ​തി​ല​ധി​കം​വ​രു​ന്ന ക​ർ​ഷ​ക​രാ​ണ് കൃ​ഷി​ചെ​യ്യു​ന്ന​ത്. നെ​ൽ​കൃ​ഷി സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്പോ​ഴും ഇ​വി​ടു​ത്തെ ക​ർ​ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ഉ​യ​രു​ന്നു​ണ്ട്.