താ​ത്​കാ​ലി​ക പാ​ലം പൂ​ർ​ത്തി​യാ​യി
Sunday, August 25, 2019 10:18 PM IST
നെ​ടു​ങ്ക​ണ്ടം: ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന പാ​റ​ത്തോ​ട്ടി​ലെ താ​ത്​ക്കാ​ലി​ക പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. അ​ടു​ത്ത​യാ​ഴ്ച പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​ന​ൽ​കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​മ​ളി - മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന പാ​റ​ത്തോ​ട് പാ​ലം പൊ​ളി​ച്ചു​പ​ണി​യു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് തോ​ടി​നു​ന​ടു​വി​ൽ കോ​ണ്‍​ക്രീ​റ്റ് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് താ​ൽ​കാ​ലി​ക പാ​ലം നി​ർ​മി​ച്ച​ത്.എ​ന്നാ​ൽ ക​ഴി​ഞ്ഞ ഏ​ഴി​ന് രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ല​വെ​ള്ളം ഇ​ര​ച്ചെ​ത്തി പാ​ല​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ത​ക​ർ​ന്നു. നാ​ട്ടു​കാ​ർ നോ​ക്കി നി​ൽ​ക്കെ​യാ​ണ് പാ​ലം ത​ക​ർ​ന്ന​ത്. വെ​ള്ളം ഒ​ഴു​കി​പോ​കാ​ൻ പാ​ല​ത്തി​ന​ടി​യി​ൽ മൂ​ന്നു കോ​ണ്‍​ക്രീ​റ്റ് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. പൈ​പ്പു​ക​ളി​ൽ മാ​ലി​ന്യം അ​ടി​ഞ്ഞ​തോ​ടെ പാ​ല​ത്തി​നൊ​പ്പം ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഇ​തോ​ടെ പാ​ല​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ഇ​ടി​ഞ്ഞു​താ​ഴു​ക​യാ​യി​രു​ന്നു.
ഒ​രു​മാ​സം മു​ന്പ് താ​ത്കാ​ലി​ക പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നെ​ങ്കി​ലും മ​ഴ​യി​ൽ ത​ക​ർ​ന്നു. ഇ​തോ​ടെ പാ​റ​ത്തോ​ട് പ​ഴ​യ​പാ​ലം വീ​ണ്ടും തു​റ​ന്നി​രു​ന്നു. താ​ത്​കാ​ലി​ക പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി പൊ​ളി​ച്ചാ​ണ് സ​മാ​ന്ത​ര​പാ​ലം നി​ർ​മി​ച്ച​ത്. മ​ഴ​യി​ൽ സ​മാ​ന്ത​ര​പാ​ലം ത​ക​ർ​ന്ന​തോ​ടെ ര​ണ്ടു പാ​ല​ങ്ങ​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വേ​ഗ​ത്തി​ൽ പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ ക​രാ​റു​കാ​ര​നു നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.