നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്ത​ണം
Sunday, August 25, 2019 10:16 PM IST
തൊ​ടു​പു​ഴ: നി​ർ​മാ​ണ മേ​ഖ​ല​യി​ലെ സ്തം​ഭ​നാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ക​രി​ങ്ക​ൽ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് മ​ണ​ൽ, മെറ്റ​ൽ എ​ന്നി​വ​യ്ക്ക് ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ക​യാ​ണ്.
ഇ​തോ​ടെ കെ​ട്ടി​ട നി​ർ​മാ​ണം. റോ​ഡ് നി​ർ​മാ​ണം, മ​റ്റു ക​രാ​ർ പ്ര​വൃത്തി​ക​ൾ എ​ന്നി​വ ആ​ഴ്ച​ക​ളാ​യി നി​ർ​ത്തി​വച്ചി​രി​ക്കു​ക​യാ​ണ്. ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യാ​യ ലൈ​ഫ് പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലും നി​ല​ച്ചു. സം​സ്ഥാ​ന​ത്തെ മി​ക്ക ജി​ല്ല​ക​ളി​ലും ക്ര​ഷ​റു​ക​ളു​ടെ​യും ക്വാ​റി​ക​ളു​ടെ​യും നി​യ​ന്ത്ര​ണം നീ​ക്കി​യെ​ങ്കി​ലും ജി​ല്ല​യി​ൽ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ലോ​റേ​ഞ്ച് പ്ര​ദേ​ശ​ത്തെ ലൈ​സ​ൻ​സു​ള്ള ക​രി​ങ്ക​ൽ ക്വാ​റി​ക​ളും ക്ര​ഷ​റു​ക​ളും പ്ര​വർത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും തൊ​ടു​പു​ഴ താ​ലൂ​ക്കി​നെ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ർ​ച്ച​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി.​രാ​ജു ആ​വ​ശ്യ​പ്പെ​ട്ടു.