മ​ദ്യ​പി​ച്ച് യു​വാ​വി​ന്‍റെ അ​സ​ഭ്യ​വ​ർ​ഷം
Sunday, August 25, 2019 10:16 PM IST
മൂ​ല​മ​റ്റം: മ​ദ്യ​പി​ച്ച് ബൈ​ക്കോ​ടി​ച്ച് കാ​റി​ൽ ഇ​ടി​പ്പി​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത​വ​ർ​ക്ക് നേ​രെ​ യു​വാ​വി​ന്‍റെ അ​സ​ഭ്യ​വ​ർ​ഷം. അ​റ​ക്കു​ളം ആ​ലി​ൻ ചു​വ​ട്ടി​ലാ​ണ് സം​ഭ​വം.​ശ​നി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് യു​വാ​വ് കാ​ർ യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ ക​യ​ർ​ത്ത​ത്.
ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി കെ.​വി.​ബോ​സി​നും കു​ടു​ംബ​ത്തി​നു​മാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. എ​റ​ണാ​കു​ള​ത്ത് പ​ഠി​ക്കു​ന്ന മ​ക്ക​ളേ​യും കൂ​ട്ടി ക​ട്ട​പ്പ​ന​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു ബോ​സ്. ആ​ലി​ൻ​ചു​വ​ടി​നു സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു ശേ​ഷം കാ​റി​ൽ ക​യ​റി​യ ഉ​ട​നെ എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന ബൈ​ക്ക് കാ​റി​ലി​ടി​ച്ചു. ഇ​ത് ചോ​ദ്യം ചെ​യ്ത കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ബൈ​ക്കി​ൽ വ​ന്ന യു​വാ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടി​ട്ടും യു​വാ​വ് പി​ൻ​മാ​റി​യി​ല്ല. നാ​ട്ടു​കാ​ർ വി​വ​രം കാ​ഞ്ഞാ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തു​മെ​ന്ന​റി​ഞ്ഞ യു​വാ​വ് ബൈ​ക്കി​ൽ ര​ക്ഷ​പെ​ട്ടു. ബോ​സ് കാ​ഞ്ഞാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.