ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ സ​ഹാ​യ​മെ​ത്തി​ച്ച് മൂ​ല​മ​റ്റം കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ
Sunday, August 25, 2019 10:16 PM IST
ഇ​ടു​ക്കി: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജി​ല്ല​യി​ലെ ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ സ​ഹാ​യ​മെ​ത്തി​ച്ച് മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. ഉൗ​രു​ക​ളി​ലെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച സാ​ധ​ന​സാ​മ​ഗ്രി​ക​ൾ അ​ടി​മാ​ലി ജ​ന​മൈ​ത്രി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി. കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച സാ​ധ​ന​ങ്ങ​ൾ കോ​ള​ജി​ലെ എം​എ​സ്ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് അ​ടി​മാ​ലി​യി​ലെ​ത്തി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ജ​ന​മൈ​ത്രി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉൗ​രു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച് അ​ർ​ഹ​രാ​യ​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യും.
മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി അ​ടി​മാ​ലി പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ ന​ട​ന്നു​വ​രു​ന്ന എം​എ​സ്ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്യാ​ന്പ് സ​മാ​പി​ച്ചു. കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ജു എം. ​സെ​ബാ​സ്റ്റ്യ​ൻ നേ​തൃ​ത്വം ന​ൽ​കി.