ഉൗ​രു​കൂ​ട്ട വി​ക​സ​ന സെ​മി​നാ​റും അ​ദാ​ല​ത്തും ന​ട​ത്തി
Sunday, August 25, 2019 10:16 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ്, ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്കാ​യി വി​ക​സ​ന സെ​മി​നാ​റും അ​ദാ​ല​ത്തും ന​ട​ത്തി.
വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡായ പ​ട്ട​യ​ക്കു​ടി പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ലെ ഗോ​ത്ര​വ​ർ​ഗ​ക്കാ​രു​ടെ സാ​മൂ​ഹി​ക ഉ​ന്ന​മ​ന​ത്തി​നാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​ട്ട​യ​ക്കു​ടി ഗ​വ എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ല ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ദി​നേ​ശ് എം. ​പി​ള്ള ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഉൗ​രു​മൂ​പ്പ​ൻ ജ​യ​രാ​ജ് പ​ട​തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് ഗോ​ത്ര സ​മൂ​ഹം നേ​രി​ടു​ന്ന സാ​മൂ​ഹി​ക വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ ആ​ൽ​ബ​ർ​ട്ട് ജോ​സ് പ​ഠ​ന​ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ്, സാ​മൂ​ഹ്യ നീ​തി വ​കു​പ്പ്, എ​ക്സൈ​സ് വ​കു​പ്പ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത്, ട്രൈ​ബ​ൽ, ഐ​ടി​ഡി​സി, ആ​രോ​ഗ്യ വ​കു​പ്പ് തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.
അ​റു​പ​തോ​ളം പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ജി​ല്ലാ ഐ​ടി​ഡിപി അ​സി​സ്റ്റ​ന്‍റ് പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ അ​നി​ൽ ഭാ​സ്ക​ർ, വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ക​ള​പ്പു​ര​യ്ക്ക​ൽ, പൂ​മാ​ല ടി​ഇ​ഒ ആ​നി​യ​മ്മ ഫ്രാ​ൻ​സി​സ്, കെ​പി​യു​എ​സ്എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​നോ​ജ് തോ​ട്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.