അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, August 25, 2019 10:16 PM IST
തൊ​ടു​പു​ഴ:​കു​ടും​ബ്ര​ശീ ജി​ല്ലാ​മി​ഷ​ന്‍റെ കീ​ഴി​ൽ സ്മാ​ർ​ട്ട് അ​ഗ്രി വി​ല്ലേ​ജ് ആ​ർ.​പി, ഓ​ർ​ഗാ​നി​ക്ക് ഫാ​മിം​ഗ് ആ​ർ.​പി എ​ന്നീ ത​സ്തി​കക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കേ​ര​ള അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ സ​യ​ൻ​സി​ലോ ഓ​ർ​ഗാ​നി​ക്ക് അ​ഗ്രി​ക്ക​ൾ​ച്ച​റി​ലോ ഡി​പ്ലോ​മ നേ​ടി​യ​വ​രോ കേ​ര​ളാ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തു​ന്ന വി​എ​ച്ച്എ​സ് സി ​അ​ഗ്രി​ക്ക​ൾ​ച്ച​ർ ക​ഴി​ഞ്ഞ​വ​ർ​ക്കു​ള്ള ഫി​നി​ഷിം​ഗ് സ്ക്കൂ​ൾ പ്രോ​ഗ്രാം വി​ജ​യി​ച്ച​വ​രോ ജൈ​വ​കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മാ​ന​രീ​തി​യി​ലു​ള്ള പ്രൊ​ജ​ക്ടുക​ളി​ൽ കേ​ന്ദ്ര,സം​സ്ഥാ​ന,പൊ​തു​മേ​ഖ​ല വ​കു​പ്പു​ക​ളി​ൽ മൂ​ന്നു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​വൃത്തി​പ​രി​ച​യം ഉ​ള്ള​വ​രോ ആ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. റി​ട്ട​യ​ർ ചെ​യ്ത സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രേ​യും പ​രി​ഗ​ണി​ക്കും.
ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​നത്തി​നും യാ​ത്ര​ചെ​യ്യു​ന്ന​തി​നും പ​രി​ശീ​ല​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ത​യാ​റാ​യ​വ​രും അ​ഞ്ച് വ​ർ​ഷ​മെ​ങ്കി​ലും ആ​ർ​പി​യാ​യി ജോ​ലി​ചെ​യ്യു​വാ​ൻ സ​ന്ന​ദ്ധരാ​യി​ട്ടു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. താ​ത്​പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡേ​റ്റാ​യും അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 27ന് ​രാ​വി​ലെ 11ന് ​ഇ​ടു​ക്കി ക​ള​ക്ടറേറ്റി​ലു​ള്ള കു​ടും​ബ്ര​ശീ ജി​ല്ലാ​മി​ഷ​ൻ ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04862 233 106.