ര​ജി​ത​യ്ക്കും കു​ടും​ബ​ത്തി​നും അ​ട​ച്ചു​റ​പ്പു​ള്ള വീ​ടാ​യി
Sunday, August 25, 2019 10:16 PM IST
നെ​ടു​ങ്ക​ണ്ടം: ര​ജി​ത​യ്ക്കും കു​ടും​ബ​ത്തി​നും സേ​വാ​ഭാ​ര​തി​യു​ടെ ഓ​ണ​സ​മ്മാ​ന​മാ​യി പു​തി​യ വീ​ട്. ഇന്നലെ നടന്ന ച​ട​ങ്ങി​ൽ മു​ൻ ഡി​ജി​പി ഡോ. ​ടി.​പി. സെ​ൻ​കു​മാ​ർ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. ക​ഴി​ഞ്ഞ മ​ഹാ​പ്ര​ള​യ​ത്തി​ലാ​ണ് നെ​ടു​ങ്ക​ണ്ടം കു​ഴി​പ്പെ​ട്ടി ത​കി​ടി​യി​ൽ ര​ജി​ത​യു​ടെ വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്.

തു​ട​ർ​ന്ന് സേ​വാ​ഭാ​ര​തി വീ​ടു നി​ർ​മി​ച്ചു​ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി​യി​ൽ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ അ​ലി അ​ക്ബ​റാ​ണ് നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ആ​റു​ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചും ശ്ര​മ​ദാ​നം ന​ട​ത്തി​യും ആ​റു​മാ​സം​കൊ​ണ്ടാ​ണ് വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി സേ​വാ​ഭാ​ര​തി നി​ർ​മി​ച്ചു​ന​ൽ​കു​ന്ന വീ​ടാ​ണി​ത്. ഭ​ർ​ത്താ​വ് ഷി​ബു കൂ​ലി​പ്പ​ണി ചെ​യ്താ​ണ് കു​ടും​ബം ക​ഴി​യു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ജി​ത, അ​ശ്വി​ൻ എ​ന്നി​വ​രും സ്വ​ന്ത​മാ​യി വീ​ട് ല​ഭി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്.