ത​ങ്ക​ച്ച​നും കു​ടും​ബ​വും റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന​ത് ഗോ​വ​ണി വ​ഴി
Sunday, August 25, 2019 10:16 PM IST
കു​ട​യ​ത്തൂ​ർ: റോ​ഡു നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു കു​ടും​ബം ദു​രി​ത​ത്തി​ൽ. കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​തി​യാ​മ​ല​യി​ലാ​ണ് സം​ഭ​വം. കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് 1.27 കോ​ടി മു​ട​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ഖേ​ന നി​ർ​മാ​ണം ന​ട​ത്തു​ന്ന മു​തി​യാ​മ​ല - കൈ​പ്പ റോ​ഡി​ന്‍റെ താ​ഴ്ഭാ​ഗ​ത്താ​ണ് പ​റ​ന്പു​കാ​ട്ട് ത​ങ്ക​ച്ച​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്.

ഈ ​റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ അ​പാ​ക​ത​മൂ​ലം റോ​ഡ് ഒ​ലി​ച്ച് പോ​യി​രു​ന്നു. റോ​ഡ് നി​ർ​മാ​ണം ന​ട​ന്ന​പ്പോ​ൾ ത​ങ്ക​ച്ച​നും കു​ടും​ബ​വും മു​റ്റ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചു​ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ വീ​ടി​ന്‍റെ സ​മീ​പ​ത്ത് വ​രെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ചെ​ങ്കി​ലും ഈ ​കു​ടും​ബ​ത്തി​നു വീ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങാ​നോ റോ​ഡി​ലേ​ക്ക് ക​യ​റാ​നോ കു​ത്തു​ക​ല്ല് നി​ർ​മി​ക്കാ​തെ​യാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി പ​ണി​ത​ത്.

ഇ​തു​മൂ​ലം റോ​ഡി​ലെ മ​ണ്ണും ചെ​ളി​യു​മെ​ല്ലാം അ​ടു​ക്ക​ള​യി​ലേ​ക്കാ​ണ് വീ​ഴു​ന്ന​ത്. റോ​ഡി​ലേ​യ്ക്ക് ക​യ​റ​ണ​മെ​ങ്കി​ൽ ഗോ​വ​ണി വ​യ്ക്ക​ണം. 20 അ​ടി നീ​ള​ത്തി​ൽ കൂ​ടി സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ൽ മ​ണ്ണ് അ​ടു​ക്ക​ള​യി​ലേ​യ്ക്ക് വീ​ഴി​ല്ലാ​യി​രു​ന്നു. റോ​ഡ് ഒ​ലി​ച്ചുപോ​യ​തു​മൂ​ലം നാ​ട്ടു​കാ​രു​ടെ കൃ​ഷി​യും ന​ശി​ച്ചു. കോ​ണ്‍​ട്രാ​ക്ട​ർ തി​രി​ഞ്ഞു​നോ​ക്കാ​ത്ത​നി​നാ​ൽ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് കു​ടും​ബം. ഒ​രു വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന റോ​ഡ് ഒ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ണി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ളേ​യും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യു​മെ​ല്ലാം ക​ണ്ട് ഇക്കാ​ര്യം ധ​രി​പ്പി​ച്ചെ​ങ്കി​ലും ആ​രും മ​റു​പ​ടി പ​റ​യാ​തെ മ​ട​ങ്ങു​ക​യാ​ണ് ചെ​യ്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വ​രു​ന്ന രാ​ഷ്ട്രീ​യ​ക്കാ​രും ഇ​വി​ടേ​യ്ക്ക് തി​രി​ഞ്ഞ് നോ​ക്കു​ന്നി​ല്ല. എ​ത്ര​യും വേ​ഗം ഈ ​കു​ടും​ബ​ത്തി​ന്‍റെ വീ​ടി​ന് പി​ന്നി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച് വീ​ട്ടി​ലേ​ക്ക് വീ​ഴു​ന്ന മ​ണ്ണും ചെ​ളി​യും ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​നു​മാ​ണ് ത​ങ്ക​ച്ച​നും കു​ടും​ബ​വും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.