ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Saturday, August 24, 2019 9:57 PM IST
ഇ​ടു​ക്കി: ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10ന് ​ചേ​റ്റു​കു​ഴി മ​രി​യ​ൻ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ജാ​ൻ​സി റെ​ജി നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കു​ഞ്ഞു​മോ​ൾ ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ​ണ്ട​ൻ​മേ​ട് ചേ​റ്റു​കു​ഴി നി​ബി​യ​മേ​രി ജോ​സ​ഫി​ന്‍റെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പു​ര​സ്കാ​ര​വി​ത​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. ഇ​ന്നു മു​ത​ൽ സെ​പ്റ്റം​ബ​ർ എ​ട്ടു വ​രെ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​ക്യാ​ന്പു​ക​ൾ, നേ​ത്ര​ദാ​ന പ്ര​തി​ജ്ഞ, ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ന​ട​ത്തും.​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന തി​മി​ര രോ​ഗി​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ 15ന് ​ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​യും സൗ​ജ​ന്യ​മാ​യി ന​ല്കും.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൻ. പ്രി​യ , എ​ൻ​ബി​സി​പി നോ​ഡ​ൽ ഓ​ഫീ​സ​ർ എ​സ്. സു​രേ​ഷ് വ​ർ​ഗീ​സ്, ത​ങ്ക​ച്ച​ൻ ആ​ന്‍റ​ണി, ഫാ.​വ​ർ​ഗീ​സ് പ​ള്ളി​ക്ക​ൽ, അ​ന്ന​മ്മ ജോ​ണ്‍​സ​ണ്‍, സു​രേ​ഷ് മാ​ന​ങ്കേ​രി, സു​രേ​ഷ് വ​ർ​ഗീ​സ്, പി.​കെ. സു​ഷ​മ, ജി. ​ജോ​ബി​ൻ , കെ.​എ​ൻ. വി​നോ​ദ്, സി.​ജെ. ജെ​യിം​സ്, കെ.​ഇ. സെ​ബാ​സ്റ്റ്യ​ൻ, ഷേ​ർ​ളി മാ​ത്യു, കെ.​ടി. ആ​ന്‍റ​ണി, ഒൗ​സേ​പ്പ​ച്ച​ൻ ചേ​റ്റു​കു​ഴി, വി.​കെ. മ​ണി​യ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.