ത​ട്ടേ​ക്ക​ണ്ണി​യി​ൽ വ​നം​വ​കു​പ്പ് ന​ൽ​കി​യ നോ​ട്ടീ​സ് പി​ൻ​വ​ലി​ക്ക​ണം: റോ​ഷി
Saturday, August 24, 2019 9:57 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ത​ട്ടേ​ക്ക​ണ്ണി കൊ​ട​ക്ക​ല്ല് ഭാ​ഗ​ത്ത് വ​ന​ഭൂ​മി​യോ​ടു​ചേ​ർ​ന്ന് താ​മ​സി​ച്ചു​വ​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് വ​നം​വ​കു​പ്പ് ന​ൽ​കി​യ കു​ടി​യി​റ​ക്ക് നോ​ട്ടീ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ.
50 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കു​ടി​യേ​റി കൃ​ഷി ചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​തും വീ​ടു​വ​ച്ച് സ്ഥി​ര​താ​മ​സ​ക്കാ​രു​മാ​യ 12 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു കാ​ണി​ച്ച് നേ​ര്യ​മം​ഗ​ലം റേ​ഞ്ച് ഓ​ഫീ​സ​ർ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന വീ​ടും സ്വ​ന്ത​മാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് നി​ർ​മി​ച്ച കോ​ണ്‍​ക്രീ​റ്റ് വീ​ടു​ക​ളും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന കു​ടും​ബ​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ചു​വ​രു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. കൃ​ഷി​ഭൂ​മി​ക്ക് അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ കാ​ല​പ്പ​ഴ​ക്ക​മു​ള്ള​തും കൈ​മാ​റ്റം ചെ​യ്തു​വ​ന്ന ഭൂ​മി​യും ഉ​ൾ​പ്പെ​ടു​ന്ന കാ​ർ​ഷി​ക​മേ​ഖ​ല​യി​ലാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ വ​നം​മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കി.