കൊ​ഴി​ഞ്ഞു​പോ​ക്ക് ത​ട​യാ​ൻ സ്റ്റെ​പ്പ്: മൂ​ന്നാം ഘ​ട്ട​ത്തി​ന് തു​ട​ക്കം
Saturday, August 24, 2019 9:57 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ആ​റി​നും 18നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും അ​വ​രു​ടെ പ്രാ​യ​ത്തി​ന​നു​സൃ​ത ക്ലാ​സു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ​ഠ​നം ഉ​റ​പ്പു വ​രു​ത്തു​ന്ന പ​ദ്ധ​തി​യാ​യ സ്റ്റെ​പ്പി​ന്‍റെ മൂ​ന്നാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
പ​ഠ​നം നി​ർ​ത്തി​യ കു​ട്ടി​ക​ളെ ക​ണ്ട​ത്തു​ന്ന​തി​ന് നാളെ മു​ത​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ തോ​റും എ​സ്എ​സ്എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വേ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കു​ട്ടി​ക​ളെ അ​വ​രു​ടെ പ്രാ​യ​ാ​നു​സൃ​ത ക്ലാ​സു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്ല​സ് ടു ​വ​രെ അ​വ​ർ പ​ഠ​നം തു​ട​ർ​ന്നു പൂ​ർ​ത്തി​യാ​ക്കു​ന്നു എ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന പ​ദ്ധ​തി​യാ​ണ് സ്റ്റെ​പ്പ്. പി​ന്നോ​ക്ക, ഇ​ത​ര സം​സ്ഥാ​ന, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ എ​ന്നി​വ​രു​ൾ​പ്പ​ടെ എ​ല്ലാ​വ​രേ​യും സ്കൂ​ളി​ലെ​ത്തി​ച്ച് കൊ​ഴി​ഞ്ഞു​പോ​ക്കി​ല്ലാ​തെ പ​ഠ​നം തു​ട​രാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ സ​ർ​വേ​ക​ളി​ൽ ഗി​രി​വ​ർ​ഗ - തോ​ട്ടം മേ​ഖ​ല​ക​ളി​ലെ 342 കു​ട്ടി​ക​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​ഠ​ന​ത്തി​ന് ചേ​ർ​ന്നി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​വ​രി​ൽ 318 പേ​രേ​യും വി​വി​ധ സ്കൂ​ളു​ക​ളി​ൽ ചേ​ർ​ത്തു. ആ​ദ്യ ഘ​ട്ട​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.
ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ, അ​ധ്യാ​പ​ക​ർ, എ​ഇ​ഒ മാ​ർ, സ​മ​ഗ്ര​ശി​ക്ഷ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​ർ​വേ​യി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​വ​ർ​ത്ത​ക​ർ, പൊ​തു പ്ര​വ​ർ​ത്ത​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ, എ​സ് സി, ​എ​സ് ടി, ​പ്ര​മോ​ട്ട​ർ​മാ​ർ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, ഐ​സി​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​ർ, മ​റ്റ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്. അ​താ​ത് ബി​ആ​ർ​സി​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ബ്ലോ​ക്കു​ത​ല ഏ​കോ​പ​നം ന​ട​ത്തു്ന്ന​ത്. സെ​പ്റ്റം​ബ​ർ ര​ണ്ടു മു​ത​ൽ ആ​റു വ​രെ തി​യ​തി​ക​ളി​ൽ സ​ർ​വേ​യി​ലൂ​ടെ ക​ണ്ടെ​ത്തി​യ മു​ഴു​വ​ൻ കു​ട്ടി​ക​ളേ​യും സ്കൂ​ളി​ൽ ചേ​ർ​ക്കു​ന്ന പ്ര​വ​ർ​ത്ത​നം ന​ട​ക്കും. 17ന് ​ബ്ലോ​ക്ക് ത​ല​ത്തി​ൽ സ​ന്പൂ​ർ​ണ വി​ദ്യാ​ല​യ പ്ര​വേ​ശ​ന പ്ര​ഖ്യാ​പ​നം ന​ട​ക്കും. 18ന് ​ജി​ല്ലാ​ത​ല ക്രോ​ഡീ​ക​ര​ണ​വും 20 ന് ​ജി​ല്ലാ ത​ല പ്ര​ഖ്യാ​പ​ന​വും ന​ട​ത്തും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ഗം​ഗാ​ധ​ര​ൻ, എ.​എ. ടി.​എം. ലൈ​ല , പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ. ബി​നു​മോ​ൻ, ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി അം​ഗം എ.​എം. ഷാ​ജ​ഹാ​ൻ, ബി​ആ​ർ​സി ട്രെ​യി​ന​ർ എ​സ്. ശ്രീ​കാ​ന്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.