പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണം: അ​ന്വേ​ഷ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Saturday, August 24, 2019 9:57 PM IST
തൊ​ടു​പു​ഴ : വീ​ടി​നു സ​മീ​പ​മു​ള്ള കു​ള​ത്തി​ൽ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് ക​ട്ട​പ്പ​ന പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ന​ട​ത്തു​ന്ന പു​നഃ​ര​ന്വേ​ഷ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീസ് ആ​ന്‍റ​ണി ഡൊ​മി​നി​ക്.
അ​ന്വേ​ഷ​ണം സ​ത്യ​സ​ന്ധ​വും നി​ഷ്പ​ക്ഷ​വു​മാ​യി ന​ട​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ടു​ക്കി ചെ​ല്ലാ​ർ​കോ​വി​ൽ സ്വ​ദേ​ശി​നി രാ​മ​ത്താ​യി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. രാ​മ​ത്താ​യി​യു​ടെ മ​ക​ൾ അ​മ്മു​വാ​ണ് മ​രി​ച്ച​ത്.
അ​മ്മു​വി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. എ​ന്നാ​ൽ മ​ക​ളു​ടെ മ​ര​ണ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് അ​മ്മ ആ​രോ​പി​ച്ചു.
ഇ​ക്കാ​ര്യ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ ആ​വ​ശ്യം. ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് പ​രാ​തി​ക്കാ​രി ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​ക്ക് അ​യ​ച്ചു.